mgu

മൂല്യനിർണയം

രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ (സി.ബി.സി.എസ്) ഉത്തരക്കടലാസ് മൂല്യനിർണയം മൂന്നിന് തുടങ്ങും. ആലുവ യു.സി കോളേജ്, തൃപ്പൂണിത്തുറ ചിന്മയ വിദ്യാപീഠം, മൂവാറ്റുപുഴ നിർമ്മല കോളേജ്, ചങ്ങനാശേരി ക്രിസ്തുജ്യോതി കോളേജ്, കോട്ടയം ബി.സി.എം കോളേജ്, പാലാ അൽഫോൻസാ കോളേജ്, കട്ടപ്പന ലബ്ബക്കട ജെ.പി.എം കോളേജ്, കോഴഞ്ചേരി സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലാണ് ക്യാമ്പ്.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റർ എൽ.എൽ.എം (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ മാസ്റ്റർ ഒഫ് സയൻസ് മെഡിക്കൽ ബയോകെമിസ്ട്രി (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 16 വരെ അപേക്ഷിക്കാം.

വൈവാ വോസി

രണ്ടാം വർഷ ബി.ഫാം സപ്ലിമെന്ററി പരീക്ഷയുടെ വൈവാവോസി രണ്ട് മുതൽ ഏഴ്‌ വരെ ചെറുവാണ്ടൂർ സീപാസിൽ നടക്കും.