പൊൻകുന്നം: എൻ.എസ്.എസ് പൊൻകുന്നം യൂണിയന്റെ 82-ാമത് വാർഷിക പൊതുയോഗത്തിൽ മൂന്നര കോടി രൂപയുടെ ബഡ്ജറ്റ് അവതരിപ്പിച്ചു. എൻ.എസ്.എസ്.നായകസഭാംഗവും യൂണിയൻ പ്രസിഡന്റുമായ അഡ്വ.എം.എസ്.മോഹൻ ഉദ്ഘാടനം ചെയ്തു. യൂണിയൻസെക്രട്ടറി പി.ജി.ജയചന്ദ്രകുമാർ ബഡ്ജറ്റ് അവതരിപ്പിച്ചു. ചികിത്സ സഹായം, വിവാഹ ധനസഹായം, എച്ച്.ആർ.സെന്റർ പ്രവർത്തനങ്ങൾ, സ്വയംസഹായ സംഘം പ്രവർത്തനങ്ങൾ, പുതിയകാവ് ദേവസ്വം നവീകരണം എന്നിവക്ക് ബഡ്ജറ്റിൽ പ്രാമുഖ്യം നൽകിയിട്ടുണ്ട്. യൂണിയൻ വൈസ് പ്രസിഡന്റ് എ.ഉണ്ണികൃഷ്ണൻനായർ, കെ.പി.മുകുന്ദൻ, പി.എം.അപ്പുക്കുട്ടൻനായർ, കെ.എസ്.വിജയകുമാർ, എം.പി.ശിവൻനായർ, ജയകുമാർ ഡി.നായർ, പി.ജി.കുട്ടപ്പൻനായർ, സോമശേഖരൻ നായർ, രാധാകൃഷ്ണകൈമൾ, സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.