കാളകെട്ടി : ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെയും ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണ സഭ 751 -ാം കാളകെട്ടി യൂണിറ്റിന്റെയും വാർഷികയോഗവും, ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്തും ഇന്ന് 1.30 ന് ഹാർമണി നഗറിലുള്ള പ്രാർത്ഥനാ മന്ദിരത്തിൽ നടക്കും. കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് ഷാജു പുത്തൂർ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ ഗുരുധർമ്മ പ്രചാരണ സഭയുടെയും എസ്.എൻ.ഡി.പി യോഗം ശാഖയുടെയും മുതിർന്ന പ്രവർത്തകരെയും, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച അമ്പിളി സുധാകരൻ, എം.എൽ.ടിയിൽ ഉന്നത വിജയം നേടിയ ആര്യ ബൈജു എന്നിവരെ ആദരിക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന വാർഷിക സമ്മേളനം പി.ആർ.ഒ ഇ.എം സോമനാഥൻ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് ഷാജി പുത്തൂർ അദ്ധ്യക്ഷത വഹിക്കും. യൂണിറ്റ് സെക്രട്ടറി മായാ ബിനോയ് ബഡ്ജറ്റും കണക്കും അവതരിപ്പിക്കും. തുടർന്ന് തിരഞ്ഞെടുപ്പ്.