പാലാ: പാലാ സമാന്തരപാതയിൽ രണ്ട് വാഹനാപകടങ്ങൾ. അപകടങ്ങളിൽ ആർക്കും സാരമായി പരുക്കില്ല. ഇന്നലെ പുലർച്ചെ അരുണാപുരത്ത് നിന്നുള്ള സമാന്തരപാതയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിലേക്ക് ഇടിച്ച് കയറിയാണ് ആദ്യ അപകടം. നടപ്പാതയിലേക്ക് ഇടിച്ചു കയറി വൈദ്യുത പോസ്റ്റിൽ തട്ടിയാണ് കാർ നിന്നത്. എയർ ബാഗുകൾ പ്രവത്തിച്ചതിനാൽ ഡ്രൈവർക്ക് നിസ്സാര പരിക്കേയുള്ളു. സമാന്തര റോഡിൽ ഊരാശാല റോഡിലേക്ക് പ്രവേശിക്കുന്നിടത്താണ് രണ്ടാമത്തെ അപകടം. മണൽ കയറ്റിവന്ന മിനിലോറിയും കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ ഫുട്പാത്ത് തകർത്ത് പുരയിടത്തിലേക്കാണ് തെറിച്ചാണ് നിന്നത്. കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് നിസാര പരക്കേറ്റു.