മുക്കൂട്ട്തറ: എസ്.എൻ.ഡി.പി യോഗം 1538-ാം നമ്പർ മുക്കൂട്ട്തറ ശാഖയുടെയും 1257 യൂത്ത്മൂവ്‌മെന്റിന്റെയും നേതൃത്വത്തിൽ ഇന്ന് 1.30 ന് യുവജന സംഗമവും കുടുംബയോഗവും ബാലജനയോഗം പുനസംഘടനയും നടത്തും. പ്രസിഡന്റ് രാജൻ ടി.എൻ യോഗം ഉദ്ഘാടനം ചെയ്യും. ശാഖാ വൈസ് പ്രസിഡന്റ് പി.ജി രമിൽകുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി രാജീവൻ കൊടിത്തോട്ടം ഭദ്രദീപ പ്രകാശനം നടത്തും. ഉണർവിന്റെ യുവത്വം ഗുരുദേവദർശനത്തിൽ എന്ന വിഷയത്തിൽ യൂത്ത്മൂവ്‌മെന്റ് കേന്ദ്ര സമിതി അംഗം സജീഷ് മണലേൽ മുഖ്യപ്രഭാഷം നടത്തും. യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ഹരിഷീ ഹരിഹരൻ, സെക്രട്ടറി ചിഞ്ചു രാഹുൽ എന്നിവർ പ്രസംഗിക്കും.