കോട്ടയം: സൂര്യകാലടി മഹാഗണപതി ദേവസ്ഥാനത്തെ വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനവും പ്രളയബാധിതർക്കുള്ള സഹായ വിതരണവും പി.സി.ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. സൂര്യകാലടി മന ധർമ്മരക്ഷാധികാരി സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, തിരുനക്കര പുത്തൻപള്ളി ഇമാം കെ.എം.താഹ മൗലവി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ വിനു. ആർ .മോഹനൻ, സംഘാടക സമിതി കൺവീനർ രാജേഷ് നട്ടാശ്ശേരി, പി.എൽ.ശരവണൻ എന്നിവർ പ്രസംഗിച്ചു. മുന്നൂറോളം കുടുംബങ്ങൾക്ക് സഹായം വിതരണവും ചെയ്‌തു. സെപ്തംബർ 1ന് ഗണേശ മണ്ഡപത്തിൽ വൈകിട്ട് 6നു ശ്രീ ചക്ര പൂജ, നവാവരണ നൃത്തവും നടക്കും.