വെളിച്ചിയാനി: ഫ്രാൻസിസ്‌ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ കാഞ്ഞിരപ്പള്ളി സെന്റ് തോമസ് പ്രൊവിൻസിലെ ചോറ്റി അസീസി ഭവനാംഗമായ സിസ്റ്റർ എൽസി മുഞ്ഞനാട്ട് (അമ്മിണി, 82 മുഞ്ഞനാട്ട്, നെടുമണ്ണി) നിര്യാതയായി. സംസ്‌ക്കാരം നാളെ വെളിച്ചിയാനി മഠത്തിൽ 9.30 ന് ശുശ്രൂഷക്ക് ശേഷം സെന്റ് തോമസ് പള്ളിയിൽ. പരേതരായ ദേവസ്യാ അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: മേരിക്കുട്ടി, അക്കമ്മ, ജോണി, ലില്ലിക്കുട്ടി, സെലിൻ പരേതരായ സിസ്റ്റർ അസൂന്താ (സെന്റ് അൻസ് കോൺവെന്റ്, വിജയവാഡ), സിസ്റ്റർ ബർണാർഡിൻ എഫ്.സി.സി(കുടമാളൂർ).