തലയോലപ്പറമ്പ്: സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിൽ ബസുകൾ കൂട്ടിയിടിച്ചു. ഇരു ബസിലെയും യാത്രക്കാർ പരിക്കേൽക്കാതെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ വടയാർ പൊട്ടൻചിറയ്ക്കു സമീപം ആണ് അപകടം. തലയോലപ്പറമ്പിൽ നിന്നും വൈക്കത്തിന് പോകേണ്ട ജ്യോതി ബസ് താമസിച്ചാണ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ടത്. 10. 55 വൈക്കത്തിനു പുറപ്പെടേണ്ട മൂത്തേടത്തു ബസ് ഇതിനെ ചോദ്യം ചെയ്യുകയും ഇരുകൂട്ടരും തമ്മിൽ തർക്കം ഉണ്ടാവുകയും ആയിരുന്നു. തുടർന്ന് 2 ബസും ഒരുമിച്ച് വൈക്കത്തിന് പുറപ്പെട്ട് പൊട്ടൻചിറയിൽ എത്തിയപ്പോൾ ജ്യോതി ബസിനെ ബസ്റ്റ് മറികടക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്. 2 ബസുകളുടെയും മത്സര ഓട്ടമാണ് അപകട കാരണം എന്ന് ഇതിലെ യാത്രക്കാർ ആരോപിച്ചു. ബസുകൾ അപകടത്തിൽ പെട്ടതോടെ യാത്രക്കാർ മറ്റ് ബസുകളിൽ കയറിയാണ് പോയത്. യാത്രക്കാരുടെ ജീവന് വില കൽപിക്കാതെ സ്വകാര്യ ബസുകളുടെ മത്സര ഒട്ടത്തിന് എതിരെ പ്രതിഷേധം ശക്തമാണ്.