മൃതകോശങ്ങൾ അകറ്റി മുഖം തിളങ്ങാൻ ബ്യൂട്ടീപാർലറുകൾ കയറിയിറങ്ങുന്നവരാണ് നമ്മൾ. ഇതിനായി ക്രീമുകൾ വാരിത്തേക്കുന്നവരും ഒരുപാടുണ്ട്. മിക്കപ്പോഴും ഇത് ഗുണത്തേക്കാൾ അധികം ദോഷമാണ് ചെയ്യുക. പോക്കറ്റ് കാലിയാകുകയും ചെയ്യും. നമ്മുടെ അടുക്കളയിൽത്തന്നെ സുന്ദരിയാകാനുള്ള 'സീക്രട്ട്' ഒളിഞ്ഞിരിപ്പുണ്ട് എന്നതാണ് വാസ്തവം. ആയൂർവേദ ബ്ലീച്ചിംഗ് വീട്ടിലിരുന്നുകൊണ്ട് നമുക്ക് ചെയ്യാം.
ആവശ്യമായ സാധനങ്ങൾ
ചെറുനാരങ്ങാനീര് : ഒരു ടീസ്പൂൺ
പശുവിൻ പാൽ (തണുപ്പിച്ചത്): ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി : ഒരു ടീസ്പൂൺ
ചെറുപയർപൊടി : ഒരു ടീസ്പൂൺ
പൊടിയുപ്പ് : ഒരു നുള്ള്
ഇവ കൂട്ടി യോജിപ്പിച്ചു മുഖത്തു ഫെയ്സ് പാക്കായി ഇടാം. അരമണിക്കൂർ കഴിഞ്ഞു ചെറുചൂടുവെള്ളവും കടലപ്പൊടിയും ഉപയോഗിച്ചു കഴുകിക്കളയുക. ഇത് മുഖത്തെ മൃതകോശങ്ങൾ അകറ്റി ചർമ്മം വൃത്തിയാക്കുന്നു. ഇങ്ങനെ പത്തു ദിവസം ചെയ്താൽ അടയാളങ്ങൾ ഇല്ലാതാക്കി തിളങ്ങുന്ന മുഖം സ്വന്തമാക്കാം.