ccd-owner

തിരുവനന്തപുരം: കഫേ കോഫി ഡേയുടെ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ വി.എം.സിദ്ധാർത്ഥിന്റെ മരണവാർത്ത ഏറെ ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. ഇത്രയും വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കിയ സിദ്ധാർത്ഥ് സ്വയം ജീവനൊടുക്കുമെന്ന് വിശ്വാസിക്കാൻ കഴിയില്ലെന്നാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അഭിപ്രായം. എന്നാൽ കഠിന പരശ്രമം നടത്തിയിട്ടും താൻ പരാജയപ്പെട്ടുവെന്ന് കാട്ടി മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് അദ്ദേഹം എഴുതിയ കത്ത് മുഖവിലയ്‌ക്കെടുത്തിരുന്നെങ്കിൽ ഒരുപക്ഷേ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞേനേ എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ‌ഡോ.സി.ജെ.ജോൺ. കത്തിൽ വ്യക്തമായ ആത്മഹത്യാ സൂചനകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ തിരിച്ചറിയാതെ പോയതാണ് കുഴപ്പങ്ങൾക്ക് കാരണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

ഇത് ഇരുപത്തി ഏഴാം തിയതി എഴുതിയ കുറിപ്പാണ്. മൂന്നു് ദിവസം കഴിഞ്ഞ് ഈ വ്യവസായി ആത്മഹത്യ ചെയ്യുകയും ചെയ്തു. ഈ കുറിപ്പ് വായിച്ചാൽ അതിൽ കൃത്യമായ ആത്മഹത്യാ സൂചനകളുണ്ട്. പക്ഷെ തിരിച്ചറിയപ്പെട്ടില്ല. ഇടപെടലുകൾ ഉണ്ടായിട്ടില്ല. പെരുമാറ്റത്തിലും തീർച്ചയായും വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടാകും. നൈരാശ്യത്തിന്റെയും വിഷാദത്തിന്റെയും സൂചനകൾ തിരിച്ചറിഞ്ഞാൽ ആത്മഹത്യ തടയാം. കടം കയറിയതിനു എന്ത് ചെയ്യുമെന്ന ചോദ്യം പ്രസക്തം. എപ്പോൾ വേണമെങ്കിലും തോളിൽ മാറാപ്പ് കയറാനിടയുള്ള മന്നൻ ആണെന്ന മനസ്സൊരുക്കത്തോടെ എപ്പോഴും ജീവിച്ചാൽ നോ പ്രോബ്ലം. ജീവിതം ഹാപ്പി.
(സി ജെ)