lena

ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ പലപ്പോഴും ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം സൂക്ഷിക്കാൻ മറന്നുപോകുന്നവരാണ് നമ്മളിൽ പലരും. എല്ലാതിരക്കുകളിൽ നിന്നും ഒഴിഞ്ഞ ശേഷം ആരോഗ്യം ശ്രദ്ധിക്കാമെന്ന ചിന്ത പലപ്പോഴും അസുഖങ്ങളിലേക്കാണ് കൊണ്ടെത്തിക്കാറ്. എന്നാൽ ഇങ്ങനെ ജീവിച്ചാൽ പറ്റില്ല, നാളെ മുതൽ കൃത്യമായ വ്യായാമമൊക്കെ ചെയ്യണമെന്നും നമ്മളിൽ പലരും തീരുമാനമെടുക്കാറുണ്ട്. പക്ഷേ ആരംഭശൂരത്വം കഴിയുമ്പോൾ വീണ്ടും മടിപിടിച്ച് മൂടിപ്പുതുച്ച് ഉറങ്ങാനായിരിക്കും വിധി. ഇതിനൊരു പരിഹാരം നിർദ്ദേശിച്ചിരിക്കുകയാണ് നടിയും മനശാസ്ത്രജ്ഞയുമായ ലെന. ഒരു പ്രവർത്തി അത് നമ്മുടെ ജീവിതത്തിൽ ശീലമാക്കണമെങ്കിൽ എല്ലാ ദിവസവും ഒരു മിനിട്ടെങ്കിലും ചെയ്‌താൽ മതിയെന്നാണ് ലെന പറയുന്നത്. കൗമുദി ചാനലിന്റെ താരപ്പകിട്ട് അഭിമുഖ പരിപാടിയിലാണ് താരത്തിന്റെ ഉപദേശം.

വീഡിയോ കാണാം...