archana-suseelan

മലയാള സീരിയൽ രംഗത്തെ എക്കാലത്തെയും മികച്ച വില്ലത്തിയാണ് അർച്ചന സുശീലൻ. 'എന്റെ മാനസപുത്രി' എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ 'ഗ്ലോറി'(സീരിയലിലെ അർച്ചനയുടെ കഥാപാത്രം) ഒരിക്കലും മനസ്സിൽ നിന്നും പോകുകയില്ല. അത്രയും മികവോടെയാണ് അർച്ചന ഗ്ലോറിയായി പകർന്നാട്ടം നടത്തിയത്. ഗ്ലോറിയെ വെറുത്ത പ്രേക്ഷകർ അർച്ചനയേയും അൽപ്പസ്വൽപ്പം വെറുത്തു. എങ്കിലും അർച്ചനയുടെ പ്രകടനത്തെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. എന്നാൽ ബിഗ് ബോസിലൂടെ വീണ്ടും അർച്ചന തിരിച്ചെത്തിയപ്പോഴാണ് പ്രേക്ഷകർ ശരിക്കും ഞെട്ടിയത്. ഈ പാവം പെണ്ണാണോ ഇക്കണ്ട വില്ലത്തരമെല്ലാം കാണിച്ചുകൂട്ടിയത് എന്നായിരുന്നു പ്രേക്ഷകരുടെ പ്രതികരണം.

എന്നാൽ സന്തോഷങ്ങൾ ഇതുവരെയുള്ള ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും ദുഖങ്ങളും അതുപോലെ തന്നെ നേരിടേണ്ടി വന്നു അർച്ചനയ്ക്ക്. തനിക്കുണ്ടായ പല സുഹൃത്തുക്കളെയും തന്നെ പലരീതിയിലും വേദനിപ്പിച്ചിട്ടുണ്ടെന്നാണ് അർച്ചന പറയുന്നത്. തന്റെ സ്റ്റാർ ഇമേജ് കണ്ട് അടുത്ത് കൂടിയവർ തന്നെ പലപ്പോഴും മുതലെടുക്കാൻ ശ്രമിച്ചു. സൗഹൃദത്തെ ഏറെ വിശുദ്ധമായാണ് താൻ കാണുന്നതെന്നും താൻ എങ്ങനെയാണോ, അതുപോലെ തന്നെയാണ് അവർക്ക് മുന്നിൽ നിൽക്കാറുള്ളതെന്നും അർച്ചന വെളിപ്പെടുത്തി. പക്ഷെ ഇങ്ങനെ ചെയ്യുമ്പോൾ തനിക്ക് തിരികെ ലഭിക്കുക മോശം അനുഭവങ്ങളാണ്. തനിക്ക് അവരോടുള്ള വിശ്വാസം ഇല്ലാതാകും. അത് മനസിലാക്കാൻ ഒരുപാട് വൈകി. ഇപ്പോൾ ആരാണ് യഥാർത്ഥ സുഹൃത്തുക്കളെന്ന് അറിയാം. അവരിൽ താൻ തൃപ്തയാണ്. അർച്ചന പറയുന്നു.

ഇപ്പോൾ 'എന്ന് സ്വന്തം ജാനി' എന്ന ടി.വി സീരിയയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് അർച്ചന. 'എമിലി' എന്നാണ് സീരിയലിലെ അർച്ചനയുടെ കഥാപാത്രത്തിന്റെ പേര്. എമിലിയും വില്ലത്തി തന്നെയാണ്. ഏതായാലും സീരിയൽ നൂറിൽ കൂടുതൽ എപ്പിസോഡുകൾ പിന്നിട്ടപ്പോൾ അർച്ചനയുടെ ഈ പുതിയ വില്ലത്തിയും പ്രേക്ഷകർക്ക് പ്രിയപെട്ടവളായി.