mohanlal

സിനിമകളിൽ പ്രണയ രംഗങ്ങൾ മനോഹരമാക്കുന്ന കാര്യത്തിൽ മോഹൻലാലിനെ കഴിഞ്ഞേ വേറെയാരുമുള്ളൂ. ഇപ്പോഴിതാ പ്രണയത്തെപ്പറ്റിയും പ്രണയലേഖനത്തെപ്പറ്റിയും മനസ് തുറന്നിരിക്കുകയാണ് പ്രിയതാരം. റേഡിയോ മാംഗോ സംഘടിപ്പിച്ച പരിപാടിയിൽ ആരാധകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എപ്പോഴും പ്രണയലേഖനങ്ങൾ കിട്ടണമെന്നാഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്ന് മോഹൻലാൽ പറഞ്ഞു. ഒരാൾ ഒരാളെ ഇഷ്ടപ്പെടുന്നതിൽ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. സിനിമയിൽ വന്ന സമയത്ത് ഇന്നത്തെപ്പോലെ പരസ്പരമുള്ള ആശയവിനിമയത്തിന് വലിയ സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

ആർക്കെങ്കിലും പ്രണയലേഖനം കൊടുത്തിട്ടുണ്ടോയെന്ന ആരാധകരുടെ ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെ,' ഒരു പുരുഷൻ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുള്ള വ്യക്തിയാണ് ഞാനും. ഒരുപാടാളുകൾക്ക് വേണ്ടി പ്രണയ ലേഖനങ്ങൾ എഴുതിക്കൊടുത്തിട്ടുണ്ട്. അതൊക്കെ പോസിറ്റീവായി എടുക്കണം.ആരെയും ദ്രോഹിക്കുന്നതല്ല അതൊന്നും'.