തിരുവനന്തപുരം: കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ആറ്റിങ്ങൽ മുൻ എം.പി എ.സമ്പത്തിനെ ഡൽഹിയിൽ നിയമിച്ചതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനമുന്നയിച്ചത്. "അമേരിക്കയ്ക്ക് പോലും ഡൽഹിയിൽ ഒറ്റ അംബാസിഡറേ ഉള്ളൂ. പിന്നെന്തിനാണ് ഇത്തിരിപ്പോന്ന കേരളത്തിന് രണ്ടു പേർ ? മുൻ എം.പി സമ്പത്തിനെ ഡൽഹിയിലേക്ക് നിയമിച്ച സ്ഥിതിക്ക് ഇപ്പോഴത്തെ റസിഡന്റ് കമ്മിഷണർ പുനീത് കുമാറിനെ തിരികെ വിളിക്കണം"-അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പുനീത് കുമാറിനെ തിരികെ വിളിക്കണം
....................
അമേരിക്കയ്ക്ക് പോലും ഡൽഹിയിൽ ഒറ്റ അംബാസിഡറേ ഉള്ളൂ......
പിന്നെന്തിനാണ് ഇത്തിരിപ്പോന്ന കേരളത്തിന് രണ്ടു പേർ ?
മുൻ എം.പി സമ്പത്തിനെ ഡൽഹിയിലേക്ക് നിയമിച്ച സ്ഥിതിക്ക് ഇപ്പോഴത്തെ റസിഡന്റ് കമ്മിഷണർ പുനീത് കുമാറിനെ തിരികെ വിളിക്കണം......
ഐഎഎസുകാരന് കഴിവില്ലാത്തതിനാലാവണമല്ലോ രാഷ്ട്രീയ നിയമനം ?
രണ്ടു പേരെയും തീറ്റിപ്പോറ്റേണ്ട കാര്യം കേരള ജനതയ്ക്കില്ല....
പുനീത് കുമാറിനെ വല്ല തേങ്ങാപ്പിണ്ണാക്ക് വികസന ബോർഡിന്റെയും ചെയർമാനാക്കട്ടെ......
തോറ്റ എം.പിമാരെ ബാക്കി 18 പേരെയും 18 സംസ്ഥാനങ്ങളിലേക്കോ രാജ്യതലസ്ഥാനങ്ങളിലേക്കോ നിയമിക്കുന്നതും നന്നാവും.....
സർക്കാർ ചെലവിൽ സുഖജീവിതമാകാമല്ലോ .....
സമ്പത്ത് ഡൽഹിയിൽ ചെന്നാൽ പിന്നെ കേരളത്തിലേക്ക് കേന്ദ്രപദ്ധതികളുടെ കുത്തൊഴുക്കായിരിക്കും....
തിരുവനന്തപുരത്തോ കൊച്ചിയിലോ ചിലപ്പോൾ കണ്ണൂരോ ഇന്ത്യ ഗേറ്റ് തന്നെ പണിതേക്കും.....
പ്രളയത്തിൽ സർവതും തകർന്ന് അണാപ്പൈസയ്ക്ക് വകയില്ലാത്ത മനുഷ്യർ വർഷമൊന്നായിട്ടും കണ്ണീരും കയ്യുമായി കഴിയുമ്പോഴാണ് ഒരു ബ്രാൻഡ് അംബാസിഡറെന്ന ഭാരം കൂടി ചുമലിൽ വച്ചു കൊടുക്കുന്നത്.....
പ്രളയ സെസ് പിരിച്ച് അംബാസഡർമാർക്ക് ചെലവിന് കൊടുക്കാം....
പിന്നെ, ലാവലിൻ കേസൊക്കെ ഉള്ളതല്ലേ, രാഷ്ട്രീയ അംബാസഡർ ഉള്ളത് ഒരു ബലമാണ്......