kuldeep

ലക്‌നൗ: ഉന്നാവോ മാനഭംഗക്കേസിൽ പ്രതിയായി ജയിലിൽ കിടക്കുന്ന എം.എൽ.എ കുൽദീപ് സിംഗ് സെൻഗാറിനെ ബി.ജെ.പിയിൽ നിന്ന് പുറത്താക്കി. പെൺകുട്ടിക്കും കുടുംബത്തിനും ഉണ്ടായ അപകടത്തിൽ എം.എൽ.എയ്‌ക്ക് പങ്കുണ്ടെന്ന വിവരം പുറത്തു വന്നതിനെ തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നടപടി.

സംഭവത്തിൽ സുപ്രീംകോടതിയുടെ ഇടപെടലിന് പിന്നാലെയാണ് എം.എൽ.എയെ പുറത്താക്കിയത്.

ബി.എസ്.പിയിൽ നിന്ന് സമാജ്‌വാദി പാർ‍ട്ടിയിൽ എത്തിയ സെൻഗാർ 2017 നിയമസഭാ തിരഞ്ഞെടുപ്പിലാണ് ബി.ജെ.പിയിൽ എത്തുന്നത്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നിലവിൽ പോക്സോ നിയമപ്രകാരം ജയിലിലാണ്.