കൊച്ചി: വെറും മൂന്നുമാസക്കാലത്തിനിടെ ഇന്ത്യക്കാർ വാങ്ങിക്കൂട്ടിയത് 62,422 കോടി രൂപയുടെ സ്വർണം! ഇക്കഴിഞ്ഞ ഏപ്രിൽ-ജൂൺ
പാദത്തിലാണ് മുൻവർഷത്തെ സമാന കാലയളവിനേക്കാൾ 13 ശതമാനം വർദ്ധനയോടെ 213.2 ടൺ സ്വർണം ഇന്ത്യക്കാർ വാങ്ങിയത്. 2018 ഏപ്രിൽ-ജൂൺ വില്‌പന 53,260 കോടി രൂപയുടെ 189.2 ടൺ സ്വർണമായിരുന്നു എന്ന് വേൾഡ് ഗോൾഡ് കൗൺസിൽ വ്യക്തമാക്കി.
സ്വർണാഭരണങ്ങളുടെ മാത്രം വില്‌പന 42,200 കോടി രൂപയിൽ നിന്ന് 17 ശതമാനം വർദ്ധിച്ച് 49,380 കോടി രൂപയായി. നടപ്പുവർഷം ജനുവരി-ജൂൺ കാലയളവിൽ സ്വർണ ഡിമാൻഡ് ഒമ്പത് ശതമാനം വർദ്ധിച്ച് 372.2 ടണ്ണിലെത്തി. വിവാഹ-ഉത്സവകാല സീസണും അക്ഷയതൃതീയയുമാണ് സ്വർണ ഡിമാൻഡ് വർദ്ധിക്കാൻ കാരണം.
ഇന്ത്യയിൽ 2019ൽ 750-850 ടൺ സ്വർണം വിറ്റഴിയുമെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ വിലയിരുത്തൽ.