കൊച്ചി: ഇന്ത്യയിലെ ആദ്യ ഫുള്ളി കണക്‌ടഡ് എസ്.യു.വിയായ ഹ്യുണ്ടായ് വെന്യൂ വിപണിയിലെത്തി രണ്ടുമാസത്തിനകം 50,000 യൂണിറ്റുകളുടെ റെക്കാഡ് ബുക്കിംഗ് സ്വന്തമാക്കി. ഇതിനകം 18,000 കാറുകൾ ഡെലിവറി ചെയ്‌തു. അതിനൂതന ടെക്‌നോളജി, ആകർഷക രൂപകല്‌പന, മികച്ച പെർഫോമൻസ്, വിശാലമായ സ്ഥലസൗകര്യം, ഉയർന്ന കംഫർട്ട് തുടങ്ങിയ സവിശേഷതകളാണ് വെന്യൂവിന്റെ സ്വീകാര്യതയ്ക്ക് പിന്നിലെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ നാഷണൽ സെയിൽസ് ഹെഡ് വികാസ് ജെയിൻ പറഞ്ഞു.