വെള്ളയുടുത്ത മാലാഖാമാരാണ് നഴ്‌സുമാർ. കഷ്ടതയനുഭവിക്കുന്ന ആൾക്കാർക്ക് വേണ്ടവണ്ണം, ആവശ്യമായ ശുശ്രൂഷ നൽകി അവരെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരുന്നവർ. അങ്ങനെയുള്ള നഴ്‌സുമാരുടെ സഹനങ്ങളും കഷ്ടപ്പാടുകളും അഭിമാനവും ആത്മവിശ്വാസവും നിറച്ച ശബ്ദത്തിൽ വിശദീകരിക്കുകയാണ് ഒരു പെൺകുട്ടി. അതിനൊപ്പം ഒരു നഴ്സ് ആകണമെന്ന തന്റെ ആഗ്രഹവും ഈ പെൺകുട്ടി വെളിപ്പെടുത്തുന്നു. അത് മാത്രമല്ല, ഒറ്റ ശ്വാസത്തിലാണ് നഴ്‌സുമാരെ പുകഴ്ത്തികൊണ്ട് ഈ പെൺകുട്ടി വർത്തമാനം പറയുന്നത്.
"ആളുകളെ കാണണം, സംസാരിക്കാൻ പറ്റണം, മറ്റുള്ളവരുടെ പ്രശ്നങ്ങൾ എന്റെ കൂടിയാകണം. എന്റെ കഴിവുകളെല്ലാം ജോലിയിൽ കാട്ടണം. ഞാനുമൊരു നഴ്സായാൽ എന്താകും? ആളുകളെ കാണാനാകും, സംസാരിച്ചു നടക്കാനാകും, മോട്ടിവേഷൻ ഏകാനാകും, ഇൻസ്പിറേഷൻ ആകാനാകും. മകളായി, ചേച്ചിയായി, വക്കീലായി, ടീച്ചറായി പലതായി മാറുന്നുണ്ട് നഴ്സെന്ന കുപ്പായം."ഇങ്ങനെ ശ്വാസം വിടാതെ തന്റെ ആഗ്രഹങ്ങളെ കുറിച്ച് തുറന്നടിക്കുകയാണ് ഈ പെൺകുട്ടി.
കോട്ടയം സ്വദേശിയായ റിത്തൂസാണ് ഇങ്ങനെ നിർത്താതെ സംസാരിച്ച് വൈറലായിരിക്കുന്നത്. ടിക് ടോക് വിഡിയോകളിലൂടെ സോഷ്യൽ ലോകത്ത് ഏറെ പ്രശസ്തയാണ് റിത്തൂസ്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വാട്സാപ്പിലും ഫെയ്‌സ്ബുക്കിലുമായി ഈ വിഡിയോ പലരും കണ്ടുകഴിഞ്ഞു. സ്ഫുടമായും ചടുലമാ സംസാരിച്ച് പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ് റിത്തൂസ്. പഠിയ്ക്കാത്തവരല്ല നഴ്‌സുമാർ ആകുന്നതെന്നും ഒരു നഴ്സ് ആകണമെങ്കിൽ നല്ലോണം പഠിക്കണമെന്നും വീഡിയോയിൽ റിത്തൂസ് പറയുന്നുണ്ട്. റിത്തൂസിന്റെ വൈറലായ വീഡിയോ കാണാം.