mg-university

പരീക്ഷാ തീയതി

സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒന്നാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) സപ്ലിമെന്ററി പരീക്ഷകൾ 22ന് ആരംഭിക്കും. പിഴയില്ലാതെ അഞ്ചുവരെയും 500 രൂപ പിഴയോടെ ആറുവരെയും 1000 രൂപ സൂപ്പർഫൈനോടെ ഏഴുവരെയും അപേക്ഷിക്കാം. വിദ്യാർത്ഥികൾ പേപ്പറൊന്നിന് 30 രൂപ വീതം (സെമസ്റ്ററിന് പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

നാലാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് 2016 അഡ്മിഷൻ റഗുലർ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ. എൽ.എൽ.ബി. (2015 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ. എൽ.എൽ.ബി. (20122014 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ. (ക്രിമിനോളജി) എൽ.എൽ.ബി. (ഓണേഴ്‌സ് 2011 അഡ്മിഷൻ സപ്ലിമെന്ററി), ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് 2016 അഡ്മിഷൻ റഗുലർ/2015 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് 2015ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബികോം. എൽ.എൽ.ബി. (ഓണേഴ്‌സ് 2016 അഡ്മിഷൻ റഗുലർ/2015 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ബികോം. എൽ.എൽ.ബി. (ഓണേഴ്‌സ് 2015ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 20ന് ആരംഭിക്കും. പിഴയില്ലാതെ അഞ്ചുവരെയും 500 രൂപ പിഴയോടെ ആറുവരെയും 1000 രൂപ സൂപ്പർഫൈനോടെ ഏഴുവരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിന് പുറമെ അടയ്ക്കണം.

എം.പി.ഇ.എസ്. സീറ്റൊഴിവ്

സ്‌കൂൾ ഒഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ് സ്‌പോർട്‌സ് സയൻസസിൽ എം.പി.ഇ.എസ്. പ്രവേശനത്തിന് ഏതാനും സീറ്റൊഴിവുണ്ട്.ഫോൺ: 04812732368, 9447006946.

സൂക്ഷ്മപരിശോധന

നാലാം സെമസ്റ്റർ ബികോം സി.ബി.സി.എസ്.എസ്. മാർച്ച് 2019 സപ്ലിമെന്ററി പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾ തിരിച്ചറിയൽ കാർഡ്/ഹാൾ ടിക്കറ്റുമായി അഞ്ച്, ആറ് തീയതികളിൽ സിൽവർ ജൂബിലി പരീക്ഷാ ഭവനിലെ 225ാം നമ്പർ മുറിയിൽ എത്തണം.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റർ ബി.പി.എഡ്. പരിക്ഷയുടെ (2017 അഡ്മിഷൻ റഗുലർ/2015 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.പി.എഡ്. (2018 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം.

സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ എജ്യൂക്കേഷൻ (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂൾ ഒഫ് എൻവയോൺമെന്റൽ സയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്‌സി. ഇ.എസ്.എം., ഇ.എസ്. ആന്റ് ഡി.എം. (സി.എസ്.എസ്.) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂൾ ഒഫ് എൻവയോൺമെന്റൽ സയൻസസിൽ നടന്ന പി.എച്ച്.ഡി. കോഴ്‌സ് വർക്ക് (സി.എസ്.എസ്.) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.