news

1. ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ നാവിക സേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കാന്‍ പാകിസ്ഥാന്റെ അനുമതി. ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ത്ത് നാളെ കുല്‍ഭൂഷണിനെ കാണാം എന്ന് പാക് മാദ്ധ്യമങ്ങള്‍. ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കുന്നതിന് നടപടി തുടങ്ങിയതായി പാകിസ്ഥാന്‍ നേരത്തെ വ്യക്തമാക്കി ഇരുന്നു. പാകിസ്ഥാന്റെ ഇപ്പോഴത്തെ നടപടി, ജാദവിന് വിയന്ന ഉടമ്പടി പ്രകാരമുള്ള നയതന്ത്ര സഹായം ലഭ്യമാക്കണം എന്ന് ഹേഗിലെ അന്താരാഷ്ട്ര കോടതി ഉത്തരവിട്ട സാഹചര്യത്തില്‍
2. ഉന്നാവ കൂട്ടമാനഭംഗ കേസില്‍ വീണ്ടും വഴിത്തിരിവ്. കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റണം എന്ന് സുപ്രീംകോടതി. സംഭവവുമായി ബന്ധപ്പെട്ട് 5 കേസുകളാണ് ഡല്‍ഹിയിലേക്ക് മാറ്റുന്നത്. കുടുംബത്തിന് സമ്മതം എങ്കില്‍ പെണ്‍കുട്ടിയേയും വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റും എന്നും കോടതി. ഇതിനായി എയര്‍ ആംബുലന്‍സ് ഡല്‍ഹിയില്‍ എത്തിക്കും. നിലവില്‍ ലഖ്നൗവിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആണ് പെണ്‍കുട്ടി.
3. അതേസമയം, പെണ്‍കുട്ടിയുടെ കുടുംബത്തിന് സി.ആര്‍.പി.എഫ് സുരക്ഷ ഉറപ്പു വരുത്തണം എന്നും കോടതി ഉത്തരവ്. പെണ്‍കുട്ടിക്ക് 25 ലക്ഷം രൂപ അടിയന്തര സഹായമായി സര്‍ക്കാര്‍ നല്‍കണം. വിചാരണ 45 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം എന്നും കോടതി. ഉന്നാവോ സംഭവത്തില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ആയിരുന്നു സുപ്രീം കോടതി ഉയര്‍ത്തിയത്. കേസ് 7 ദിവസത്തിന് അകം പൂര്‍ത്തിയാക്കാന്‍ കോടതിയുടെ കര്‍ശന നിര്‍ദേശം. അപകടത്തെ കുറിച്ചുള്ള അന്വേഷണം അടിയന്തരമായി പൂര്‍ത്തിയാക്കണം. രാജ്യത്ത് എന്താണ് നടക്കുന്നത് എന്ന് കോടതിയുടെ ചോദ്യം. ജോയിന്റ് സെക്രട്ടറി കോടതിയില്‍ വിവരങ്ങള്‍ വിശദീകരിച്ചു.
4. കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം ആശുപത്രിയില്‍ എത്തിപെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് മൊഴി ശേഖരിച്ചു. അതേസമയം, ഉന്നാവോ പെണ്‍കുട്ടിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ കൃത്യ വിലോപനനത്തിന് സസ്‌പെന്‍ഡ് ചെയ്തു. അപകടം നടന്ന സമയത്ത് സുരക്ഷ ഒരുക്കാതിരുന്ന 3 ഉദ്യോഗസ്ഥര്‍ക്ക് എതിരെ ആണ് നടപടി എടുത്തത്.


5. പ്രളയസെസ് ഉല്‍പ്പന്നങ്ങളുടെ വിലകൂട്ടുമെന്ന് വ്യക്തമാക്കി വ്യാപാരികളുടെ സംഘടന. വിലക്കയറ്റം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ നടപടി എടുക്കുമെന്ന് ധനമന്ത്രി. പ്രളയ സെസ് നടപ്പായതോടെ എം.ആര്‍.പിയില്‍ മാറ്റം വരുത്തും, സെസ് കൂടി ഉള്‍പ്പടുത്തി ഉള്ള സ്റ്റിക്കര്‍ പതിച്ച് ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനത്ത് വില്‍ക്കും എന്ന് വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടാകുമെന്ന് ഉറപ്പായി
2. കണ്ണൂരില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരിയുടെ നേതൃത്വത്തില്‍ കേരളത്തിലെ എംപിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനത്തില്‍ എത്തിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കണ്ണൂര്‍ വിമാനത്താവളത്തില്‍ എല്ലാ ദിവസവും സര്‍വീസ് കൂട്ടാനും ഇതിന് പുറമെ ഉത്സവ സമയങ്ങളിലും അവധി സമയത്തും കേരളത്തിലേക്ക് ഉള്ള വിമാന സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും തീരുമാനമായി
6. സബ്സിഡി രഹിത പ കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 574 .50 രൂപയായി. നേരത്തെ ഇത് 637 രൂപയായിരുന്നു. കഴിഞ്ഞ മാസവും സബ്സിഡി രഹിത പാചക വാതകത്തിന്റെ വില കുറച്ചിരുന്നു. 100 രൂപയുടെ കുറവാണ് അന്ന് വരുത്തിയത്. രാജ്യാന്തര വിപണിയില്‍ പാചകവാതക വില കുറഞ്ഞതാണ് വിപണിയില്‍ പ്രതിഫലിച്ചത്
7. 200 യൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഡല്‍ഹിയില്‍ ഇന്നു മുതല്‍ സൗജന്യ വൈദ്യുതി എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 201 മുതല്‍ 400 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും ബില്‍ തുകയുടെ പകുതി ഈടാക്കി ബാക്കി പകുതി സബ്സിഡി നല്‍കുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു
8. റെയിവേ 50 സ്റ്റേഷന്‍കൂടി സ്വകാര്യവല്‍ക്കരിക്കും. ഇതില്‍ ആറെണ്ണം കേരളത്തില്‍. യാത്രക്കാര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്താന്‍ ആണ് റെയില്‍വേ സ്റ്റേഷനുകളുടെ ഭൂമി സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത്. കേരളത്തില്‍ തിരുവനന്തപുരം, കണ്ണൂര്‍, എറണാകുളം, കൊല്ലം, തൃശൂര്‍, കാസര്‍കോട് എന്നീ സ്റ്റേഷനുകള്‍ ആണ് ഇതില്‍ പെടുന്നത്. 50 സ്റ്റേഷനുകളിലും കൂടി 7500 കോടി രൂപയുടെ വികസന പ്രവര്‍ത്തനം സ്വകാര്യ പങ്കാളിത്തത്തോടെ കൊണ്ടുവരും എന്നാണ് റെയില്‍വേയുടെ അവകാശവാദം. ഇതിന് സ്റ്റേഷനുകളുടെ അധീനത്തിലുള്ള ഭൂമി ദീര്‍ഘകാലത്തേക്ക് പാട്ടത്തിന് നല്‍കും.
9. ആഷസ് പോരാട്ടത്തിന് ഇംഗ്ല ണ്ടില്‍ തുടക്കം, കിരീടം നേടാന്‍ ഇംഗ്ല ണ്ടും നിലനിര്‍ത്താന്‍ ഓസീസും. സ്വന്തം നാട്ടില്‍ കിരീടം തിരികെ പിടിക്കാനാണ് ഇംഗ്ല ണ്ട് ഇത്തവണ ഇറങ്ങിയത. എഡ്ജ്ബാസ്റ്റണില്‍ ആണ് മത്സരം. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം മത്സരം കൂടിയാണിത്. 2001 ന് ശേഷം ഓസീസിന് ഇംഗ്ല ണ്ടില്‍ പരംമ്പര നേടാനായിട്ടില്ല. ടിം പെയ്നാണ് ഓസീസിന്റെ നായകന്‍. ഇംഗ്ല ണ്ടിന്റെ നായകന്‍ ജോ റൂട്ടാണ്. ഏകദിന ലോകകപ്പിന് ശേഷം നടന്ന ഏക ടെസ്റ്റില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച ആത്മവിശ്വാത്തില്‍ ആണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ലോകകപ്പിന് ശേഷമുള്ള ആദ്യ ടെസ്റ്റാണ് ഓസ്‌ട്രേലിയയുടേത്
10.അജിത്തിന്റെ ആക്ഷന്‍ ചിത്രം തല 60 ഷൂട്ടിംഗ് ഉടന്‍. നേര്‍കൊണ്ട പാര്‍വൈക്കു ശേഷം അജിത്തിനെ നായകനാക്കി എച്ച് വിനോദ് ഒരുക്കുന്ന ചിത്രമാണ് തല 60. നേര്‍കൊണ്ട പാര്‍വൈയുടെ നിര്‍മാതാവായ ബോണി കപൂര്‍ തന്നെയാണ് ഈ ചിത്രവും നിര്‍മിക്കുന്നത്. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് അജിത്ത് എത്തുന്നത് എന്നാണ് വിവരം. അജിത്തിനൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം തുടങ്ങിയവരും അഭിനയിക്കുന്നു. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്