ന്യൂഡൽഹി: ഉന്നാവ് പെൺകുട്ടിയെ കുറിച്ചുള്ള ശശി തരൂർ എം.പിയുടെ പരാമർശം വിവാദമാകുന്നു. ഉന്നാവ് പെൺകുട്ടിക്ക് സർക്കാർ സഹായങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ട്വീറ്റിലാണ് പെൺകുട്ടിക്ക് എതിരെ മോശമായ പരാമർശം നടത്തിയത്. 'ഉന്നാവിന്റെ മകളുടെ കാര്യത്തിൽ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തണം. കഴിഞ്ഞ വർഷം അവൾക്ക് 'വിശുദ്ധി' നഷ്ടപ്പെട്ടു (lost her innocence). പിന്നെ മാതാപിതാക്കളെയും ബന്ധുക്കളെയും അഭിഭാഷകനെയും നഷ്ടമായി. ജീവനും അന്തസ്സിനും വേണ്ടി അവൾ ഇപ്പോഴും പോരാടുകയാണ്. സർക്കാറിന്റെ പരിഗണനയും മെച്ചപ്പെട്ട ചികിത്സയും അവൾ അർഹിക്കുന്നു' - ശശി തരൂർ കുറിച്ചു.
എന്നാൽ ട്വീറ്റിൽ വിശുദ്ധി നഷ്ടപ്പെട്ടു എന്ന വാക്കാണ് വിവാദമായത്. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വിശുദ്ധി നഷ്ടപ്പെട്ടു എന്ന പ്രയോഗം ശരിയല്ലെന്ന് വാദിച്ച് നിരവധി പേർ എം.പിക്കെതിരെ രംഗത്ത് വന്നു. സംഭവത്തിൽ ശശി തരൂർ വിശദീകരണവുമായി എത്തി. എന്നിരുന്നാലും പെൺകുട്ടിക്കെതിരെയുള്ള വാക്കുകൾ കടുത്തതായിപ്പോയി എന്ന് വിമർശനമുയരുന്നുണ്ട്.
The government should show much more concern for the well-being of #UnnaoKiBeti. In the last year she has lost her innocence, her parents, relatives& lawyer, & is still fighting for her life &dignity. She deserves support & the best medical attention that the Govt can provide.
— Shashi Tharoor (@ShashiTharoor) July 31, 2019