kajal-aggarval

തെന്നിന്ത്യൻ സൂപ്പർ താരം കാജൽ അഗർവാളിനെ കാണാനുള്ള ആരാധകന്റെ അതിയായ മോഹം വരുത്തിവച്ചത് 75 ലക്ഷം രൂപയുടെ നഷ്ടം. ചെന്നൈ സ്വദേശിയായ യുവാവിനാണ് തന്റെ പണം നഷ്ടമായത്. തുടർന്ന് സംഭവത്തിൽ പ്രതിയായ ശരവണകുമാർ എന്ന ഗോപാലകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയയ്യുകയും ചെയ്തു.

സംഭവം നടക്കുന്നത് ഇങ്ങനെ: ശരവണകുമാർ എന്ന ഗോപാലകൃഷ്ണൻ സിനിമാ നിർമ്മാതാവ് ഓൺലൈനിൽ വ്യാജ ക്ലാസിഫൈഡ് സൈറ്റ് ഉണ്ടാക്കിയാണ് ഇയാൾ യുവാവിനെ പറ്റിച്ചത്. ഉപഭോക്താവിന് ഇഷ്ടമുള്ള താരങ്ങളെ കാണാനുള്ള അവസരം വാഗ്ദാനം ചെയ്തുകൊണ്ടുള്ള വെബ്‌സൈറ്റ് ആയിരുന്നു അത്. അത് കണ്ട യുവാവ് തന്റെ പേരും മറ്റു വിവരങ്ങളും നൽകുകയും ഇഷ്ടതാരങ്ങളുടെ നേരിൽ കാണാൻ ആഗ്രഹിക്കുന്ന ലിസ്റ്റിൽ നിന്ന് കാജൽ അഗർവാളിന്റെ പേര് തിരഞ്ഞെടുക്കുകയും ചെയ്തു.

തുടർന്ന് ആദ്യ തവണയായി യുവാവിനോട് 50000 അടക്കാൻ ആവശ്യപ്പെട്ടു. തട്ടിപ്പ് മനസിലാകാതെ യുവാവ് പണം മുഴുവൻ അടച്ചു. തുടർന്ന് പ്രതികൾ യുവാവിനോട് കൂടുതൽ പണം ആവശ്യപ്പെടുകയായിരുന്നു. അപകടം മനസിലാക്കിയ യുവാവ് പണം നൽകാൻ വിസമ്മതിച്ചു. എന്നാൽ മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് ഭീഷണിയിലൂടെ 75 ലക്ഷത്തോളം രൂപ പറ്റിച്ചെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. സംഭവം പുറത്തറിഞ്ഞതോടെ യുവാവ് ഒളിവിൽ പോയി. തുടർന്ന് പൊലീസ് കണ്ടെത്തിയതിന് ശേഷമാണ് സത്യാവസ്ഥ പുറത്ത് വന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.