തൃശൂർ: ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധുവിന്റെ കുടുംബത്തിന് ടോംയാസ് അഡ്വർടൈസിംഗ് മാനേജിംഗ് ഡയറക്‌ടർ തോമസ് പാവറട്ടി ഒരുലക്ഷം രൂപ സഹായധനം നൽകും. തോമസ് പാവറട്ടിയുടെ 60-ാം പിറന്നാളിനോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ വസതിയായ പേരാമംഗലം ടോംയാസ് ഗാർഡനിലെ ഇലഞ്ഞിത്തറയിൽ നാളെ വൈകിട്ട് ആറിന് തൃശൂർ അതിരൂപത മുൻവികാരി ജനറാൾ മോൺസിഞ്ഞോർ ജോർജ് അക്കരയും കെ.പി. നമ്പൂതിരീസ് ആയുർവേദിക്‌സ് മാനേജിംഗ് ഡയറക്‌ടർ കെ. ഭവദാസനും ചേർന്ന് മധുവിന്റെ അമ്മ മല്ലിക്ക് സഹായം കൈമാറും.