കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ ഡയറക്‌ടറായി (ഫിനാൻസ്) വി.ജെ. ജോസ് ചുമതലയേറ്റു. 1995ൽ അസിസ്‌റ്റന്റ് മാനേജരായാണ് അദ്ദേഹം കൊച്ചി കപ്പൽശാലയിൽ എത്തുന്നത്. 24 വർഷത്തിനിടെ അദ്ദേഹം വിവിധ ചുമതലകൾ കപ്പൽശാലയിൽ വഹിച്ചു.