news

1. വിവാദമായ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭയും പാസാക്കി. 51ന് എതിരെ 101 വോട്ടുകള്‍ക്ക് ആണ് ബില്‍ പാസായത്. ബില്ലിന് എതിരെ ഡോക്ടര്‍മാര്‍ രാജ്യവ്യാപക പ്രതിക്ഷേധത്തില്‍ ആണ്. രണ്ട് ഭേദഗതികളോടെ ആണ് ബില്‍ പാസായത്. നേരത്തെ ലോക്സഭ ബില്‍ പാസാക്കിയിരുന്നു. ഭേദഗതികളോടെ ബില്‍ പാസാക്കിയതിനാല്‍ വീണ്ടും ലോക്സഭ പരിഗണനയ്ക്ക് വരും.




2. മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരെ ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് തുടരുന്നതിനിടെ ആണ് ബില്‍ പാസായത് . അലോപ്പതി ഇതര ഡോക്ടര്‍മാര്‍ക്ക് ആധുനിക ചികില്‍സ നടത്താന്‍ അനുവദിക്കുന്ന വ്യവസ്ഥയ്ക്കും എം.ബി.ബി.എസ് അവസാന വര്‍ഷ പരീക്ഷ പി.ജി പ്രവേശന പരീക്ഷയായി കണക്കാക്കാനും ആണ് ബില്ലിലെ നിര്‍ദേശം.
3. ഉന്നാവോ പെണ്‍കുട്ടിയെ ഡല്‍ഹിയിലേക്ക് മാറ്റുന്നതില്‍ അന്തിമ തീരുമാനം ആയില്ല. പുതിയ നിര്‍ദേശങ്ങള്‍ കിട്ടിയിട്ടില്ല എന്ന് ട്രോമാ കെയര്‍ മേധാവി. ലഖ്നൗവില്‍ തന്നെ വിദഗ്ദ്ധ ചികിത്സ നല്‍കാന്‍ ആവുമെന്നും സന്ദീപ് തിവാരി. കുട്ടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി ഉണ്ട്. പരീക്ഷണ അടിസ്ഥാനത്തില്‍ ഒരു തവണ വെന്റിലേറ്റര്‍ മാറ്റി എന്നും സന്ദീപ് തിവാരി. കേസുമായി ബന്ധപ്പെട്ട വിചാരണ ഡല്‍ഹിയിലേക്ക് മാറ്റണം എന്ന് ഉത്തരവിടവെ പെണ്‍കുട്ടിയുടെ ചികിത്സ കൂടി ഡല്‍ഹിയിലേക്ക് മാറ്റാമോ എന്ന് സുപ്രീം കോടതി ആരായുക ആയിരുന്നു
4. പെണ്‍കുട്ടിയുടെ കുടുംബത്തിന് സി.ആര്‍.പി.എഫ് സുരക്ഷ ഉറപ്പു വരുത്തണം എന്നും കോടതി ഉത്തരവ് ഇട്ടിരുന്നു. പെണ്‍കുട്ടിക്ക് 25 ലക്ഷം രൂപ അടിയന്തര സഹായമായി സര്‍ക്കാര്‍ നല്‍കണം. വിചാരണ 45 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം എന്നും കോടതി. ഉന്നാവോ സംഭവത്തില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ആയിരുന്നു സുപ്രീം കോടതി ഉയര്‍ത്തിയത്. കേസ് 7 ദിവസത്തിന് അകം പൂര്‍ത്തിയാക്കാന്‍ കോടതിയുടെ കര്‍ശന നിര്‍ദേശം. അപകടത്തെ കുറിച്ചുള്ള അന്വേഷണം അടിയന്തരമായി പൂര്‍ത്തിയാക്കണം. രാജ്യത്ത് എന്താണ് നടക്കുന്നത് എന്ന് കോടതി ചോദിച്ചു. ജോയിന്റ് സെക്രട്ടറി കോടതിയില്‍ വിവരങ്ങള്‍ വിശദീകരിച്ചു.
5. കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം ആശുപത്രിയില്‍ എത്തി പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് മൊഴി ശേഖരിച്ചു. അതേസമയം, ഉന്നാവോ പെണ്‍കുട്ടിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ കൃത്യ വിലോപനനത്തിന് സസ്‌പെന്‍ഡ് ചെയ്തു. അപകടം നടന്ന സമയത്ത് സുരക്ഷ ഒരുക്കാതിരുന്ന 3 ഉദ്യോഗസ്ഥര്‍ക്ക് എതിരെ ആണ് നടപടി എടുത്തത്.
6. മാലിദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് തമിഴ്നാട്ടില്‍ പിടിയില്‍. ചരക്ക് കപ്പലില്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കവെ തൂത്തുക്കുടി തുറമുഖത്ത് വച്ച് തമിഴിനാട് പൊലീസ് അഹമ്മദ് അദീബിനെ കസ്റ്റഡിയില്‍ എടുക്കുക ആയിരുന്നു. മുന്‍ പ്രസിഡന്റ് അബ്ദുള്ള യമീനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണ നേരിടുന്ന ആളാണ് അദീബ്. മറ്റ് ചില അഴിമതി കേസുകളിലും അദീബ് പ്രതിയാണ്
7. ചരക്കു കപ്പിലിലെ ജീവനക്കാരന്‍ എന്ന പേരിലാണ് അദീബ് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. വിവിധ കേസുകളില്‍ അദീബിനെ അടുത്തിടെ മാലിദ്വീപിലെ കോടതി കുറ്റ വിമുക്തന്‍ ആക്കിയെന്നും വിവരമുണ്ട്. എന്നാല്‍ ചില കേസുകളില്‍ അന്വേഷണം പുരോ ഗമിക്കുന്നതിനാല്‍ അദീബിന്റെ പാസ്‌പോര്‍ട്ട് മാലിദ്വീപ് അധികൃതര്‍ തടഞ്ഞു വച്ചിരിക്കുക ആണ്.
8. കഴിഞ്ഞ ബുധനാഴ്ച മുതല്‍ അദീബിനെ കാണാതായി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. നേരത്തെ നിശ്ചയിച്ചിരുന്ന വിചാരണയ്ക്ക് കോടതിയില്‍ ഹാജരാകാനും അദീബ് എത്തിയിരുന്നില്ല. ഇതിനിടെ അദീബ് ഇന്ത്യയിലേക്ക് കടന്നേക്കും എന്ന വിവരം മാലിദ്വീപ് അധികൃതര്‍ കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് പൊലീസ് നടത്തിയ തിരച്ചിലിലാണ് അദീബ് പിടിയിലായത്
9. സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉടന്‍ ഉണ്ടാകില്ല എന്ന് കെ.എസ്.ഇ.ബി. കാലവര്‍ഷം ഇതുവരെ കനിഞ്ഞില്ല എങ്കിലും തുലാവര്‍ഷം വരെ കാത്തിരിക്കാന്‍ ആണ് തീരുമാനം. സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗത്തില്‍ 30 ശതമാനത്തില്‍ താഴെ മാത്രമാണ് ജല വൈദ്യുതി പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്. ബാക്കി വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നത്, കേന്ദ്ര നിലയങ്ങളും പവര്‍ എക്സ്‌ചേഞ്ചും പ്രയോജനപ്പെടുത്തി ആണ്. അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്ന സാഹചര്യത്തില്‍ ജലവൈദ്യുതി പദ്ധതികളിലെ ഉത്പാദനം നിയന്ത്രിക്കാന്‍ ആണ് തീരുമാനം. പുറത്ത് നിന്നുള്ള വൈദ്യുതി പരമാവധി ഉപയോഗിക്കും എന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള
10. അതേസമയം, വൈദ്യുതി ബോര്‍ഡിന്റെ പ്രധാന അണക്കെട്ടുകള്‍ സംഭരണ ശേഷിയുടെ കാല്‍ ഭാഗം പോലും വെള്ളം ഇല്ല. പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ സംഭരണ ശേഷിയുടെ 20 ശതമാനം മാത്രം വെള്ളമാണ് ഇപ്പോള്‍ ഉള്ളത് എന്നും എന്‍.എസ് പിള്ള. കാലവര്‍ഷം പകുതി പിന്നിടുമ്പോള്‍ കേരളത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്, മഴയില്‍ 32 ശതമാനത്തിന്റെ കുറവ്. അടുത്ത ആഴ്ചയോടെ മഴ വീണ്ടും ശക്തം ആയേക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
11. ആറ്റിങ്ങല്‍ മുന്‍ എം.പി ഡോ. എ. സമ്പത്തിനെ സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധി ആയി ഡല്‍ഹിയില്‍ ക്യാബിനറ്റ് റാങ്കോടെ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ആണ് നിയമനത്തിന് അംഗീകാരം നല്‍കിയത്. സര്‍ക്കാറിന്റെ നീക്കം, കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാന്‍. പാര്‍ട്ടി ഇതിന് നേരത്തെ അനുമതി നല്‍കിയിരുന്നു.
12. ഡല്‍ഹി കേരള ഹൗസ് കേന്ദ്രീകരിച്ചാകും ലെയ്സണ്‍ ഓഫീസ് പ്രവര്‍ത്തിക്കുക. ലെയ്സണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ ഉള്ള ഉദ്യോഗസ്ഥന് പുറമെ ആണ് ആദ്യത്തെ ഈ രാഷ്ട്രീയ നിയമനം. ക്യാബിനറ്റ് റാങ്കും അതിനുള്ള സൗകര്യങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതോടൊപ്പം, സമ്പത്തിന് രണ്ട് അസിസ്റ്റന്റുമാരേയും ഒരു പ്യൂണിനെയും വാഹനവും ഡ്രൈവറെയും അനുവദിച്ച് കിട്ടും