കൊച്ചി: ഒക്‌ടോബർ നാല്, അഞ്ച് തീയതികളിലായി കൊച്ചിയിൽ നടക്കുന്ന ടൈകോൺ കേരള സംരംഭക സമ്മേളനത്തിന്റെ പ്രചരണ പരിപാടികൾക്ക് തുടക്കമിട്ട് വെബ്‌സൈറ്റും ലോഗോയും പ്രകാശനം ചെയ്‌തു. 'വിന്നിംഗ് സ്‌ട്രാറ്റജീസ്" എന്നതാണ് ഇക്കുറി സമ്മേളനത്തിന്റെ പ്രമേയം. മാറുന്ന ലോകത്തിന് ആവശ്യമായ വൈദഗ്ദ്ധ്യം മുൻനിര ബിസിനസുകാരും സംരംഭകരും വ്യവസായികളും സമ്പാദിക്കേണ്ടതുണ്ടെന്ന് ടൈ കേരള പ്രസിഡന്റ് എം.എസ്.എ. കുമാർ പറഞ്ഞു. ഇതിനായുള്ള പദ്ധതികളും ആശയങ്ങളുമാണ് ഇക്കുറി സമ്മേളനം ചർച്ച ചെയ്യുക.
ആയിരത്തിലേറെ യുവ സംരംഭകർ പങ്കെടുക്കുന്ന സമ്മേളനത്തിൽ 40 ഓളം പ്രമുഖർ പ്രഭാഷകരായി എത്തും. അഗ്രിപ്രണർ, ഡിസൈൻ കോൺ, ടൈ വിമിൻ ഇൻ ബിസിനസ്, കാപ്പിറ്റൽ കഫെ എന്നീ പ്രത്യേക സമ്മേളനങ്ങളും ടൈകോൺ കേരള സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിക്കും. രജിസ്‌ട്രേഷന് : https://tieconkerala.org/ ഫോൺ: 0484-4015752