കൊച്ചി: സംസ്‌ഥാന പട്ടികജാതി വകുപ്പ് പ്ളസ്ടു, ഡിഗ്രി, ഡിപ്ളോമ പാസായ വിദ്യാർത്ഥികൾക്കായി നടത്തുന്ന സൗജന്യ തൊഴിൽ പരിശീലന കോഴ്‌സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പരിശീലനശേഷം ഓട്ടോമൊബൈൽ മേഖലയിൽ തൊഴിൽ ഉറപ്പാക്കും. താമസം, ഭക്ഷണം, സ്‌റ്റൈപ്പൻഡ്, യൂണിഫോം, ടൂവീലർ, ഫോർവീലർ ലൈസൻസും ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്‌റ്റ് അഞ്ച്. ഫോൺ: 81380 80022