kids-corner

ഫോട്ടോഗ്രാഫ‌ർ എമി ഹേഹലിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. കുറെ കൊച്ചു കുരുന്നുകൾ ചിരിക്കുന്ന ഫോട്ടോയാണ് എമി എടുത്തത്. 36 വയസുകാരിയായ ഈ ഫോട്ടോഗ്രാഫർ ഇന്ത്യനോയിലെ ഷെല്‍ബിവില്ല സ്വദേശിനിയാണ്. താനെടുത്ത് ചിത്രങ്ങൾ വ്യത്യസ്തമായ രീതിയിൽ മാറ്റിയപ്പോൾ ഇത്രയും ശ്രദ്ധയാകർശിക്കുമെന്ന് എമിക്ക് അറിഞ്ഞിരുന്നില്ല. പുതിയൊരു പരീക്ഷണമാണ് കുരുന്ന് ചിത്രങ്ങളിൽ എമി നടത്തിയത്.

kids-corner

താൻ എടുത്ത ചിത്രങ്ങളിലെ കൊച്ചുകുട്ടികൾക്ക് പല്ലുവച്ചുകൊടുക്കുകയാണ് എമി ചെയ്തത്. ഒരു സുഹൃത്ത് ചെയ്യുന്നത് കണ്ടാണ് എമി പരീക്ഷണത്തിനിറങ്ങയത്. ചിത്രങ്ങൾ എഡിറ്റ് ചെയ്ത് പല്ലുവയ്ക്കുന്നതിനോട് കുട്ടികളുടെ മാതാപിതാക്കൾക്ക് എതിർപ്പുണ്ടായിരുന്നില്ല. അവരുടെ അനുവാദത്തോടെയാണ് എമി കുട്ടികൾക്ക് പല്ലുവച്ചുകൊടുത്തത്. ചിത്രങ്ങൾ വെെറലായതോടെ എമിയും സന്തോഷത്തിലാണ്. തന്റെ ചിത്രങ്ങൾ മറ്റുള്ളവരെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നത് തനിക്ക് ഇഷ്ടമുള്ള കാര്യമാണെന്ന് എമി പറയുന്നു.

kids-corner

ചിത്രങ്ങൾ ഇതിനോടകം തന്നെ വെെറലായിട്ടുണ്ട്. കോഫീക്രിക്ക് സ്റ്റുഡിയോ എന്ന തന്റെ സ്റ്റുഡിയോയിൽ എത്തുന്ന ഓരോ കുട്ടികൾക്കും താൻ ഇങ്ങനെ പല്ലുവച്ചു നൽകാറുണ്ട് ചിത്രത്തിന് എഡിറ്റിങ്ങ് നടത്താനും അത് ഷെയർ ചെയ്യാനും അനുവദിച്ച കുട്ടികളുടെ മാതാപിതാക്കളാണ് താരങ്ങളെന്ന് എമി പറയുന്നു.

kids-corner