dhoni

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനുമായ എം.എസ്. ധോണി സൈനിക സേവനം ആരംഭിച്ചു. സൈനിക ക്യാമ്പിൽ നിന്നുള്ള ധോണിയുടെ ചിത്രങ്ങൾ വൈറലാവുകയാണ്.. സൈനിക ഉദ്യോഗസ്ഥന് ക്രിക്കറ്റ് ബാറ്റിൽ ഓട്ടോഗ്രാഫ് നൽകുന്ന ധോണിയുടെ ചിത്രമാണ് വൈറലാകുന്നത്.

ശ്രീനഗറിൽ നിന്നുള്ളതാണ് ചിത്രം. ഓഗസ്റ്റ് 15 വരെ ധോണി 106 ടിഎ ബറ്റാലിയനൊപ്പമുണ്ടാകും. ഇന്നാണ് ധോണി സൈന്യത്തിനൊപ്പം ചേർന്നത്. അതേസമയം ധോണിയുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും സൈന്യം അറിയിച്ചു. ധോണിയ്ക്ക് സൈനിക പരിശീലനം നേരത്തെ തന്നെ നൽകിയിട്ടുണണ്ടെന്നും അതിനാൽ അദ്ദേഹത്തിന് ഏല്‍പ്പിക്കുന്ന ദൗത്യം നിറവേറ്റാനാകുമെന്നും സൈന്യം പറയുന്നു.

dhoni

പട്രോളിംഗും കാവലുമായിരിക്കും ധോണി ചെയ്യുകയെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. സ്ഥിരമായി സൈന്യത്തിനൊപ്പം പ്രവർത്തിക്കാത്ത ആളായതിനാൽ തന്നെ ധോണിയുടെ സുരക്ഷ സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ അതിനൊന്നും പ്രസക്തിയില്ലെന്നാണ് കരസേന മേധാവി ബിപിൻ റാവത്ത് പറയുന്നത്. മറ്റേതൊരു സൈനികനും ഉള്ളതുപോലെ തന്നെ ഉത്തരവാദിത്വം ധോണിക്കും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ms

സൈനിക പരിശീലനത്തിനുള്ള ധോണിയുടെ അപേക്ഷയ്ക്ക് സൈനിക മേധാവി ബിപിൻ റാവത്ത് അനുവാദം നല്‍കിയിരുന്നു. 2011ൽ ആണ് ഇന്ത്യൻ സൈന്യം ധോണിക്ക് ലെഫ്റ്റനന്റ് കേണൽ പദവി നല്‍കിയത്.