crime

മോഹൻലാലിന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച സ്വർണം അന്നുതന്നെ കല്ലുകുന്നത്തെ ശ്രീകുമാറിന്റെ വീടിന്റെ പിൻഭാഗത്ത് കുഴിയെടുത്ത് ഒളിപ്പിച്ചിരുന്നു. ആൾതാമസമില്ലാത്ത വീടായതിനാൽ സൗകര്യംപോലെ വന്നെടുക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. സ്വർണം മറ്റാരും കൊണ്ടുപോകാതിരിക്കാനാണ് ആ വീട്ടിൽ ജോസ് തങ്ങിയത്. ശ്രീകുമാറിന്റെ വീട്ടിൽ മൊട്ട ജോസ് തങ്ങിയ വിവരം പുറത്തായതോടെ നാട്ടിലെ യുവാക്കൾ നൈറ്റ് സ്ക്വാഡ് രൂപീകരിച്ചു. പൊലീസിന്റെ ലുക്കൗട്ട് നോട്ടീസിലൂടെ ജോസിന്റെ മുഖവും നാട്ടുകാരുടെ മനസിൽ പതിഞ്ഞു. 76 പവൻ ഉപേക്ഷിച്ച് മറ്റൊരു ഓപ്പറേഷന് പോകാൻ ജോസിന് മനസുവന്നില്ല. കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട് അടക്കം പലയിടങ്ങളിലായി ഒളിച്ചുകഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഭക്ഷണം കഴിച്ചിരുന്നില്ല. അതിനാൽ തീരെ അവശനായിരുന്നു. കുഴിച്ചിട്ട സ്വർണം മാന്തിയെടുത്ത് നാടുവിടാനായിരുന്നു പദ്ധതി. അതിനായി പോകുമ്പോഴാണ് പിടിയിലായത്.