crime

ആഗ്ര: അന്യപുരുഷനുമായി വാട്സ് ആപ്പിൽ ചാറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഭാര്യയെ കീടനാശിനി കുടിപ്പിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് നാടിനെ നടുക്കുന്ന കൊലപാതകം നടന്നത്. ആഗ്ര സ്വദേശിനിയായ അഞ്ജലിയാണ് കെല്ലപ്പെട്ടത്. ഭർത്താവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.

അഞ്ജലിയുടെ പിതാവിന്റെ പരാതിയിലാണ് ഐതിമദ്-ഉദ്-ദൗള പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇരുപത്തിയഞ്ചുകാരിയ അഞ്ജലിയെ ഒമ്പത് വർഷം മുന്നെയാണ് സോനുവിനെ വിവാഹം ചെയ്തത്. അവർക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. ബുധനാഴ്ച രാവിലെയാണ് അഞ്ജലിയുടെ മൃതദേഹം സുധാമപൂരിൽ നിന്ന് കണ്ടെത്തിയത്. പിതാവിന്റെ പരാതിയിൽ പൊലീസ് ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

അന്യപുരുഷനുമായി ചാറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും തുടർന്ന് പ്രതി നിർബന്ധിച്ച് കീടനാശിനി അഞ്ജലിയുടെ വായിലൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു സോനു പൊലീസിനോട് പറഞ്ഞു. എന്നാൽ അഞ്ജലി മരിച്ചിരുന്നില്ല. പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഞ്ജലിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കെെമാറിയിട്ടുണ്ട്.