football

പാരിസ്: ഫുട്ബോൾ താരത്തിന്റെ കിടപ്പറരംഗങ്ങൾ സ്നാപ്പ് ചാറ്റിലൂടെ ലൈവായി കണ്ടത് ആയിരങ്ങൾ. മുൻ ടോട്ടനം താരം ക്ലിന്റൺ ജേയ് ആണ് സ്വന്തം കിടപ്പറ രംഗങ്ങൾ അബദ്ധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്

മാർസലേയുടെ താരമായിരുന്ന ക്ലിന്റണ് ഡൈനാമോ മോസ്‌കോയുടെ പുതിയ കരാർ ലഭിച്ചിരുന്നു. ഇത് ആഘോഷിക്കാനായി 25-കാരനായ താരം നന്നായി മദ്യപിക്കുകയും ചെയ്തു. തന്റെ തന്നെ പുതിയ കരാറിനെ കുറിച്ചുള്ള വാർത്തകൾ ഗൂഗിളിലിൽ വായിക്കാന്‍ ശ്രമിക്കവെ കൈ തട്ടി അബദ്ധത്തില്‍ സ്‌നാപ്പ് ചാറ്റ് ലൈവ് ഓണാകുകയായിരുന്നു.

അക്കിടി പറ്റിയത് മനസിലാക്കി ക്ലിന്റൺ ഈ വീഡിയോ പിൻവലിച്ചിരുന്നു. എന്നാല്‍ അതിനുമുമ്പുതന്നെ അജ്ഞാതയായ ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങൾ നിരവധിപേർ കണ്ടു കഴിഞ്ഞിരുന്നു. ഗൂഗിളിൾ വാർത്തകള്‍ നോക്കുന്നതിനിടെ അബദ്ധത്തിൽ തന്റെ സ്നാപ്ചാറ്റ് സ്റ്റോറി ഓണാകുകയായിരുന്നു. താൻ മദ്യലഹരിയിലായിരുന്നുവെന്നും ഇത് അബദ്ധത്തിൽ സംഭവിച്ചുപോയതാണെന്നും ക്ലിന്റൺ ജേ പിന്നീട് പ്രതികരിച്ചു