shikhar-dhawan-

ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന്റെ മെൽബണിലെ ആഡംബര വീട് വില്പനയ്ക്ക്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിറഞ്ഞുനിന്ന വീടാണ് താരം വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. 2013ൽ മെൽബൺ സ്വദേശിയായ അയേഷുമായുള്ള വിവാഹത്തെതുടർന്നാണ് വിവാഹത്തെത്തുടർന്നാണ് താരം വീട് സ്വന്തമാക്കിയത്. തീയേറ്റർ റൂമുകൾ, മൂന്ന് ലിവിംഗ് റൂമുകൾ, സ്വിമ്മിങ് പൂൾ, കിച്ചൺ, പാൻട്രി തുടങ്ങിയ.സൗകര്യങ്ങൾ ധവാന്റെ ഈ വീട്ടിലുണ്ട്.

home-

ആറു കോടി രൂപയോളമാണ് വീടിന് വിലയിട്ടിരിക്കുന്നത്. ഇന്ത്യയിൽ വീട് വാങ്ങാനുള്ള പദ്ധതിയൊന്നും ഇല്ലെന്നു റിയൽ എസ്റ്റേറ്റ് ഏജന്റ് പറഞ്ഞു. മെൽബണിൽ തന്നെയായിരിക്കും തുടർന്നും ജീവിതം. ഭാര്യയ്ക്കും മക്കൾക്കും ഇന്ത്യയിലേക്കു മാറുന്നത് ബുദ്ധിമുട്ടായതിനാലാണ് ധവാൻ മെൽബണിൽ തന്നെ തുടരുന്നത്. വർഷത്തിൽ ചുരുങ്ങിയത് നൂറു ദിവസങ്ങളിലെങ്കിലും ധവാൻ ഈ വീട്ടിലാണ്. ബാക്കി സമയങ്ങളിൽ കളിയുടെ തിരക്കിലായിരിക്കും.

home-

View this post on Instagram

Don't we make a great team? Hasda vasda parivar :) #family #love #life #happytimes❤️

A post shared by Shikhar Dhawan (@shikhardofficial) on