പ്രപഞ്ചത്തിലെ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹമാണ് ഭൂമി. വലിപ്പത്തിൽ അഞ്ചാം സ്ഥാനത്തുള്ള ഭൂമിയെ നീല ഗ്രഹം എന്നും വളിക്കാറുണ്ട്. മറ്റ് ഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമായി ജീവൻ നിലനിൽക്കുന്നു എന്നതാണ് ഭൂമിയുടെ ഏറ്റവും വലിയ പ്രത്യേകത. നാം കാണുന്ന മണ്ണും ശിലകളും മാത്രമാണോ ഭൂമി...
ഭൂമിക്കുള്ളിലെന്ത്?
നമ്മൾ പുറമെ കാണുന്നപോലെ മണ്ണും പാറകളും മാത്രം കൊണ്ടല്ല ഭൂമി നിർമ്മിതമായിരിക്കുന്നത്. അതുകൊണ്ട് ഭൂമിയുടെ ഉള്ളറകളിൽ എന്താണെന്ന് നോക്കാം.
ഭൂവൽക്കം
ഭൂമിയുടെ ഏറ്റവും പുറമേയുള്ള പാളി. ഇത് 0 മുതൽ 40 കിലോമീറ്റർ വരെ വ്യാപിച്ചിരിക്കുന്നു. ബാഹ്യ സിലിക്കേറ്റ് പടലം എന്നറിയപ്പെടുന്ന ഭൂവൽക്കത്തിൽ കൂടുതലും സിലിക്കേറ്റുകളാണ്. സിയാൽ, സില എന്നീ പാളികൾ ഭൂവൽക്കത്തിൽ കാണപ്പെടുന്നു. ഭൂഖണ്ഡങ്ങളുടെ മുകൾഭാഗം സിയാൽ എന്നറിയപ്പെടുന്നു. സിലിക്കൺ, അലുമിനിയം എന്നിവ അടങ്ങിയിരിക്കുന്നതാണ് ഈ ഭാഗം. സിയാലിന് താഴെയാണ് സിമ. സിലിക്കൺ, മഗ്നീഷ്യം എന്നിവ കൊണ്ടാണിത് നിർമ്മിച്ചിരിക്കുന്നത്. കടൽത്തറ നിർമ്മിച്ചിരിക്കുന്നത് സിമ കൊണ്ടാണ്.
മാന്റിൽ
ഭൂമിയുടെ വ്യാപ്തത്തിന്റെ 89 ശതമാനം വരെ വരുന്നത് 40 മുതൽ 2900 കിലോമീറ്റർ വരെ ദൈർഷ്യമുള്ളതാണ്. ഖരപദാർത്ഥങ്ങൾ കൊണ്ട് സമ്പന്നമായ ഇതിൽ ഇരുമ്പ് ധാരാളമായി കാണപ്പെടുന്നു.
ലിത്തോസ്ഫിയർ
ഭൂവൽക്കം, അപ്പർമാന്റിൽ എന്നിവ ചേർന്നുണ്ടായതാണ് ലിത്തോസ്ഫിയർ. 200 കിലോമീറ്റർ കനത്തിൽ കാണപ്പെടുന്ന ഇതിൽ ശിലകളാണുള്ളത്.
പുറക്കാമ്പ്
മാന്റിലിന് താഴെ കാണപ്പെടുന്ന ഭാരം. നിക്കൽ, ഇരുമ്പ് എന്നിവയാൽ നിർമ്മിതമായ ഈ പാളിയിലാണ് ഏറ്റവും കുറഞ്ഞ വിസ്തൃതിയുള്ള ഭൂപ്രദേശം സ്ഥിതി ചെയ്യുന്നത്.
അകക്കാമ്പ്
ഭൂമിയുടെ ഏറ്റവും അകത്തുള്ള പാളി, 6000 ഡിഗ്രി സെൽഷ്യസ് ചൂട് ഇവിടെയുണ്ടെന്ന് കരുതുന്നു. ഉയർന്ന മർദ്ദം ഉള്ള ഇവിടെ ഇരുമ്പ് പരൽ രൂപത്തിൽ കാണപ്പെടുന്നു.
ഭൂഗോളമെടുത്താൽ അതിൽ നെടുകെയും കുറുകെയും വരകൾ വരച്ചിരിക്കും. ഇത് എന്തിനാണ് എന്നറിയാമോ? ഭൂമിയിലെ സ്ഥലങ്ങളുടെ സ്ഥാനം സൂചിപ്പിക്കുന്നതിനാണിത്.
ഭൂമദ്ധ്യരേഖ
ഭൂമിയുടെ മധ്യത്തിൽ കൂടി കടന്നുപോകുന്ന രേഖയാണിത്. പൂജ്യം ഡിഗ്രി അക്ഷാംശരേഖയാണ് ഭൂമധ്യരേഖ. ഇത് ദക്ഷിണധ്രുവത്തിൽ നിന്നും ഉത്തരധ്രുവത്തിൽ നിന്നും സമദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഭൂമധ്യരേഖയെ ഭൂമിയെ ഉത്തരാർദ്ധം, ദക്ഷിണാർദ്ധം എന്നിങ്ങനെ രണ്ടായി വിഭജിക്കുന്നു. 14 രാജ്യങ്ങളിലൂടെ ഭൂമധ്യരേഖ കടന്നുപോകുന്നു.
അക്ഷാംശം
ഭൂമിയിലെ ഒരു സ്ഥലത്തിന്റെ സ്ഥാനം ഭൂമധ്യരേഖയ്ക്ക് ഏത് വശത്താണ് എന്ന് കാണിക്കുന്നതിനാണ് അക്ഷാംശ രേഖകൾ ഉപയോഗിക്കുന്നത്.
ഭൂപടത്തെ ചുറ്റിലും വളഞ്ഞുകാണുന്ന രേഖകളാണിത്. ഭൂമധ്യരേഖയ്ക്ക് സമാന്തരമായി സ്ഥിതി ചെയ്യുന്നവയാണിത്. ഭൂമധ്യരേഖ അക്ഷാംശരേഖയാണ്.
രേഖാംശം
ഉത്തര, ദക്ഷിണ ധ്രുവങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന രേഖകളാണ് രേഖാംശരേഖകൾ.
അറിയാമോ?
ഉത്തരായന രേഖ ഇന്ത്യയുടെ മധ്യഭാഗത്ത് കൂടെ കടന്നുപോകുന്നു.
ഭൂമധ്യരേഖ, ഉത്തരായനരേഖ, ദക്ഷിണായന രേഖ എന്നിവ കടന്ന് പോകുന്ന വൻകര -
ആഫ്രിക്ക
ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യൻരാജ്യം - ഇന്തോനേഷ്യ
ഭൂമധ്യരേഖ, ദക്ഷിണായന രേഖ എന്നിവ കടന്ന് പോകുന്ന ഏക രാജ്യം?
ബ്രസീൽ.
ഭൂമധ്യരേഖ കടന്നുപോകുന്ന ഏറ്റവും വലിയ രാജ്യം?
ബ്രസീൽ.
അക്ഷാംശമായ ഭൂമധ്യരേഖയും 0 ഡിഗ്രി രേഖാംശ രേഖയായ ഗ്രീനിച്ച് രേഖയും തമ്മിൽ ചേരുന്നത് എവിടെ വച്ചാണ് - ഗൾഫ് ഓഫ് ഗിനിയ.
ഉത്തരാർദ്ധ ഗോളത്തിൽ നിന്ന് ദക്ഷിണാർദ്ധ ഗോളത്തിലേക്ക് വട്ട ത്രികോണാകൃതിയിൽ വരയ്ക്കാവുന്ന രേഖ - ധ്രുവരേഖ.
ഭൂമിയെ രണ്ട് അർദ്ധഗോളങ്ങളായി വിഭജിക്കുന്ന രേഖ-ഭൂമധ്യരേഖ
ഇന്ന് നിലവിലുള്ള ഭൂഖണ്ഡങ്ങളെല്ലാം കൂടി ചേർന്ന് മുൻപ് ഒരൊറ്റ ഭൂഖണ്ഡമായിരുന്നു. അതിനെയാണ് പാൻജിയ എന്ന് വിളിക്കുന്നത്. ഇതിനെ ചുറ്റിയിരുന്ന സമുദ്രത്തെ പാന്തലാസ എന്നാണ് പറയുന്നത്.
1915ൽ ആൽഫ്രഡ് വെഗ്നറാണ് ദ ഒറിജിൻ ഒഫ് കോണ്ടിനെന്റ്സ് ആൻഡ് ഓഷ്യൻസ് എന്ന ഗ്രന്ഥത്തിൽ പാൻജിയ, പന്തലാസ എന്നിവയെക്കുറിച്ച് പറഞ്ഞിരുന്നത്.
പാൻജിയ പിന്നീട് ലൗറേഷ്യ, ഗ്വോണ്ടാനാലാൻഡ് എന്നീ രണ്ട് ഭൂഖണ്ഡങ്ങളായി മാറി. ഇതിനിടയിലുണ്ടായിരുന്ന സമുദ്രമാണ് തെഥിസ്.
ലൗറേഷ്യ- വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യയുടെ വലിയ ഭാഗം എന്നിവ അടങ്ങിയതായിരുന്നു ലൗറേഷ്യ.
ഗ്വോണ്ടാനാലാൻഡ് :
ആഫ്രിക്ക, തെക്കേ അമേരിക്ക, ഇന്ത്യൻ ഉപദ്വീപ്, ആസ്ട്രേലിയ, അന്റാർട്ടിക്ക എന്നിവയാണ് ഇതിലുണ്ടായിരുന്നത്.
സമയ മേഖലകൾ
ഓരോ രാജ്യവും അവർക്കായി ക്രമപ്പെടുത്തിയിരിക്കുന്ന സമയമാണ് മാനകീകൃത സമയം! അംഗീകൃത സമയം, പ്രാമാണിക സമയം എന്നൊക്കെ അറിയപ്പെടുന്നത്. ഇംഗ്ളണ്ടിലെ ഗ്രീനിച്ച് എന്ന സ്ഥലത്തു കൂടെ പോകുന്ന രേഖാംശ രേഖയെ ആസ്പദമാക്കിയാണ് സമയം കണക്കാക്കുന്നത്.
ഗ്രീനിച്ച് സമയം ഗ്രീനിച്ചിൽ നിന്ന് 1 ഡിഗ്രി അകലെ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ സമയവും തമ്മിൽ 4 മിനിറ്റ് വ്യത്യാസമുണ്ടായിരിക്കും.ഭൂമിയെ 24 സമയമേഖലകളായി തിരിച്ചിരിക്കുന്നു.
പരിക്രമണം
ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നതാണ് പരിക്രമണം.
ഭ്രമണം
ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം കറങ്ങുന്നതാണ് ഭ്രമണം. രാത്രിയും പകലുമുണ്ടാകുന്നത് ഭ്രമണ ഫലമായാണ്.
പഠന ശാഖകൾ
ഭൂപഠ നിർമ്മാണം : കാർട്ടോഗ്രാഫി
കാലാവസ്ഥാ വിഭാഗങ്ങൾ : ക്ളൈമറ്റോളജി
ഭൂമിയുടെ ആന്തരിക ഘടന : ജിയോളജി
ഭൂമിയുടെ ഉപരിതല, ഉത്ഭവ, മാറ്റങ്ങൾ : ജിയോ മോർഫോളജി
ജലം : ഹൈഡ്രോളജി
ധാതുക്കൾ : മിനറോളജി
ശുദ്ധജല തടാകങ്ങൾ : ലിമ്നോളജി
സമുദ്രം : ഓഷ്യാനോഗ്രഫി
പർവ്വതം : ഓറോളജി
മണ്ണ് : പെഡളോജി
പാറകൾ : പെട്രോളജി
നദികൾ : പോട്ടമോളജി
ഭൂപ്രകൃതി : ഫിസിയോളോഗ്രാഫി
ഭൂകമ്പം : സീസ്മോളജി
ഗുഹകൾ : സപീലോളജി
മേഘങ്ങൾ : നെഫോളജി
മിന്നൽ : ഫിർമിനോളജി
ഇടി : ബോണ്ടോളജി
കേരളത്തിലെ ദേശീയ പാതകൾ
ദേശീയപാത ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
എൻ.എച്ച് 66 - പനവേൽ- കന്യാകുമാരി
എൻ.എച്ച് 85 - കൊച്ചി- ടൊണ്ടി പോയിന്റ്
എൻ.എച്ച് 183 - കൊട്ടാരക്കര- ഡിണ്ടിഗൽ
എൻ.എച്ച് 544 - സേലം- എറണാകുളം
എൻ.എച്ച് 744 - കൊല്ലം- തിരുമംഗലം
എൻ.എച്ച് 766 - കോഴിക്കോട്- മൈസൂർ
എൻ.എച്ച് 966 - ഫറോക്- പാലക്കാട്
എൻ.എച്ച് 966 എ - കളമശേരി- വല്ലാർപ്പാടം
എൻ.എച്ച് 966 ബി - കുണ്ടനൂർ- വെല്ലിംഗ്ടൺ