ചർമത്തിന്റെ ആരോഗ്യ - സൗന്ദര്യ സംരക്ഷണത്തിന് മികച്ച മാർഗമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങിൽ വൈറ്റമിൻ സി, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് .
ചർമത്തിന് തിളക്കവും സൗന്ദര്യവും ലഭിക്കാനും ചുളിവുകൾ അകറ്റി പ്രായത്തെ ചെറുക്കാനും ഉരുളക്കിഴങ്ങ് സഹായിക്കും. ഗ്രീൻ ടീ യും ഉരുളക്കിഴങ്ങ് ജ്യൂസും ചേർന്ന മിശ്രിതം മുഖത്തെ പാടുകൾ നീക്കും. ചർമ്മത്തിന് തിളക്കവും സൗന്ദര്യവും നൽകും. ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാൻ ഉരുളക്കിഴങ്ങ് നീര് പുരട്ടുക. കണ്ണിന് താഴെയുള്ള കറുത്ത പാടുകൾ മാറ്റാൻ ഉരുളക്കിഴങ്ങ് നീരിൽ മുക്കിയ പഞ്ഞി കണ്ണിന് താഴെ വച്ചാൽ മതി. ഉരുളക്കിഴങ്ങ് നീരും തേനും ചേർത്ത് മുഖത്ത് പുരട്ടിയാൽ പാടുകൾ അകന്ന് ചർമ്മത്തിന്റെ നിറം വർദ്ധിച്ച് തിളക്കമുള്ളതായിത്തീരും.