ganeshkumar-

മലയോര ഹൈവേ വർക്ക് ചെയ്ത് കൊണ്ടിരിക്കുന്ന ജെ.സി.ബി ഡ്രൈവറുടെ പരാക്രമം തടഞ്ഞ് കെ.ബി. ഗണേശ് കുമാർ എം.എൽ.എ. ജെ.സി.ബി ‍‍ഡ്രൈവർക്കെതിരെ തിരിഞ്ഞ നാട്ടുകാരെയും അദ്ദേഹം തടഞ്ഞു. വിഷയം പൊലീസിൽ അറിയിക്കുകയും ചെയ്തു. ജെ.സി.ബി ഡ്രൈവർ അപകടകരമായ രീതിയിൽ വണ്ടി കറക്കിയതാണ് പ്രശ്നത്തിനു കാരണമെന്നാണ് വിഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. ‍ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്നാവശ്യം ഉന്നയിച്ചാണ് ഗണേശ് കുമാർ പൊലീസിനെ ബന്ധപ്പെട്ടത്.

താൻ കണ്ട കാഴ്ച അപകടരമാണെന്നും ഈ കാഴ്ച കണ്ടുകൊണ്ട് ഒരു എം.എൽ.എ വെറുതേ പോകാൻ പാടില്ലെന്നും ഗണേശ് കുമാർ പറയുന്നുണ്ട്. നിന്റെ ജോലി പോയെടാ, പൊലീസ് വരട്ടെ, നീ ജയിലിലാകും എന്ന് ഡ്രൈവറോട് കയർക്കുന്നുമുണ്ട്. പൊലീസ് വന്നതിനു ശേഷം മാത്രമേ സാർ പോകാവൂ എന്ന് നാട്ടുകാർ ഗണേശ് കുമാറിനോട് ആവശ്യപ്പെടുന്നതും വിഡിയോയിൽ കേൾക്കാം