കൊല്ലം: ഈ വർഷത്തെ കേരള യൂണിവേഴ്സിറ്റിയുടെ ബി. ആർക്ക് ഫലപ്രഖ്യാപനത്തിൽ ഒന്നും രണ്ടും നാലും റാങ്കുകൾ ടി കെ. എം. എഞ്ചിനീയറിംഗ് കോളേജ്, ആർക്കിടെക്ചർ വിഭാഗത്തിന് ലഭിച്ചു. അനു സാം, മറിയ മത്തായി, റിതിക സെൻ എന്നിവർക്കാണ് യഥാക്രമം ഒന്നും രണ്ടും നാലും റാങ്കുകൾ ലഭിച്ചത്. ആദ്യത്തെ പത്തു റാങ്കുകളിൽ ആറെണ്ണവും ടി. കെ. എമ്മിന് ലഭിച്ചു. അഞ്ചും ഏഴും ഒൻപതും പതിനൊന്നും പന്ത്രണ്ടും പതിമൂന്നും റാങ്കുകൾ ടി. കെ. എമ്മിന് തന്നെയാണ് ലഭിച്ചത്. ഇന്ത്യൻ കൗൺസിൽ ഒഫ് ആർക്കിടെക്ച്ചറിന്റെ ഉയർന്ന റേറ്റിംഗ് ലഭിച്ച ടി. കെ. എം. ആർക്കിടെക്ചർ വിഭാഗത്തിലെ വിദ്യാർത്ഥികൾ അക്കാദമിക വിജയത്തിലും തൊഴിൽ നേടുന്നതിലും എപ്പോഴും മുന്നിലാണ്.