actor-vijayaraghavan

സിനിമയിൽ മദ്യപാനവും പുകവലിയും ഒഴിവാക്കണമെന്ന നിയമസഭ സമിതിയുടെ റിപ്പോർട്ടിനെതിരെ കടുത്ത വിമർശവുമായി നടൻ വിജയരാഘവൻ രംഗത്ത്. സമിതി റിപ്പോർട്ടിനെ ശുദ്ധ വിവരക്കേട് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇത്തരം വിവരക്കേടുകൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ടെന്നും, ഇങ്ങനെ പോയാൽ കുറേനാൾ കഴിയുമ്പോൾ സംഘട്ടനവും പ്രണയ രംഗങ്ങളും ഒഴിവാക്കാൻ പറയുമോ എന്നാണ് തന്റെ സംശയമെന്നും താരം പരിഹസിച്ചു. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് വിജയരാഘവൻ ഇക്കാര്യം വ്യക്തമാക്കിയത്.

വിജയരാഘവന്റെ വാക്കുകൾ-

'ശുദ്ധവിവരക്കേടെന്ന് മാത്രമേ പറയാനുള്ളൂ. ഭരണാധികാരികൾ കാണിക്കുന്ന ഇത്തരം വിവരക്കേടുകൾ എല്ലാകാലത്തുമുണ്ടായിട്ടുണ്ട്. മതസാമൂദായിക വിഭാഗങ്ങളെ തൃപ്‌തിപ്പെടുത്തിയാലെ അടുത്ത പ്രാവശ്യവും സർക്കാരിന് അധികാരത്തിൽ എത്താൻ കഴിയൂ. ഇനി കുറേനാൾ കഴിയുമ്പോൾ സംഘട്ടനവും പ്രണയരംഗങ്ങളും ഒഴിവാക്കാൻ പറയുമോ എന്നാണ് സംശയം'

പതിറ്റാണ്ടുകൾ പിന്നിടുന്ന തന്റെ സിനിമാ ജീവിതത്തെ കുറിച്ചും താരം ഫ്ളാഷ് മൂവീസിനോട് മനസു തുറന്നു. അഭിമുഖത്തിന്റെ പൂർണരൂപം ആഗസ്‌റ്റ് ലക്കം ഫ്ളാഷ് മൂവീസിൽ വായിക്കാം.