പ്രളയസമയത്ത് കുട്ടിയെ നെഞ്ചാേട് ചേർത്ത് ഓടുന്ന രക്ഷാപ്രവർത്തകന്റെ ചിത്രം ഏവരുടെയും മനം കവർന്നിരുന്നു. പൊലീസുകാരന്റെ കർത്തവ്യബോധത്തെ അഭിനന്ദിച്ച് ധാരാളം ആളുകൾ രംഗത്തെത്തിയിരുന്നു. അത്തരത്തിൽ പ്രളയത്തിൽ മുങ്ങിയ ബറോഡയിൽ നിന്നുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ചെറിയ കുഞ്ഞിനെ പാത്രത്തിലാക്കി തലയിൽ വച്ച് കഴുത്തറ്റം വെള്ളത്തിലൂടെ രക്ഷാപ്രവർത്തനം നടത്തുന്ന ഒരു യുവാവിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആരാണ് ആ യുവാവ് എന്ന് അന്വേഷിച്ച് ധാരാളം ആളുകൾ രംഗത്ത് വന്നു. നിമിഷങ്ങൾക്കുള്ളിൽ ആളെ വെളിപ്പെടുത്തി അഡീഷണൽ ഡി.ജി.പി ഷംഷേർ രംഗത്തെത്തി.
വഡോദരയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ചെയ്ത ഈ പ്രവൃത്തിയിൽ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ് കൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു. 45 ദിവസം പ്രായമായ കുഞ്ഞിനെയാണ് ഗോവിന്ദ് ചവിട എന്ന പൊലീസുദ്യോഗസ്ഥൻ രക്ഷിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ അഭിനന്ദിച്ച് ധാരാളം ആളുകൾ രംഗത്തെത്തി.
Video clip of rescue operation of baby of 45 days by cop Govind Chavda pic.twitter.com/vOgj3Fe6lv
— Dr. Shamsher Singh IPS (@Shamsher_IPS) August 1, 2019