chicken

മധുരൈ: സ്പെഷ്യൽ ചിക്കൻ വിഭവത്തിന് 'കുംഭകോണം അയ്യർ ചിക്കൻ' എന്ന പേര് നൽകിയ ഹോട്ടൽ ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് മാപ്പ് പറഞ്ഞു. തമിഴ്നാട്ടിലെ മധുരയ്ക്കടുത്തുള്ള മിലഗു ഹോട്ടലാണ് പ്രതിഷേധത്തെ തുടർന്ന് പേര് മാറ്റി മാപ്പ് പറഞ്ഞത്.

ചിക്കൻ വിഭവത്തിന്റെ പേര് ബ്രാഹ്മണ വിഭാഗത്തിന്റ പേരിനോട് സാമ്യമുള്ളതിനെ തുടർന്നാണ് ഹിന്ദു സംഘടകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. പുതിയ വിഭവത്തിന്റെ പേര് കാരണം ഏതെങ്കിലും മതവിഭാഗങ്ങളുടെ വികാരങ്ങൾ വ്രണപ്പെട്ടെങ്കിൽ അതിയായ ഖേദം പ്രകടിപ്പിക്കുന്നെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു.