കണ്ണൂർ: ഭാര്യാഭർത്താക്കന്മാർ താമസിക്കുന്ന വീട്ടിലേക്ക് രാത്രി സമയത്ത് ഒളിഞ്ഞു നോക്കിയ ആൾക്കെതിരെ പൊലീസ് കേസ്. ദമ്പതികൾ വീട്ടിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിൽ ആണ് ഇയാളുടെ ദൃശ്യങ്ങൾ കുടുങ്ങിയത്. ഇത് കണ്ടാണ് ഇവർ പൊലീസിൽ പരാതി നൽകുന്നത്.
ഇയാൾ വീട്ടിലേക്ക് ഒളിച്ച് വരുന്നതും പതുങ്ങി നിന്ന് വീടിനകത്തേക്ക് നോക്കുന്നതും വീഡിയോയിൽ കാണാം. അകത്തേക്ക് നോക്കി ഇയാൾ സ്വന്തം ശരീരത്തിൽ തൊടുന്നതും വീഡിയോയിൽ വ്യക്തമാണ്. മയ്യിൽ എസ്.ഐ വി.ആർ വിനീഷിനാണ് അധ്യാപകരായി ജോലി ചെയ്യുന്ന ദമ്പതികൾ പരാതി നൽകിയത്.
ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്ന ആളാണ് ഈ വിധത്തിൽ ദമ്പതികളുടെ വീട്ടിൽ അശ്ലീലം കാട്ടിയത്. വീട്ടിൽ ഒളിഞ്ഞ് നോക്കിയതിനും സ്ത്രീകളെ അപമാനിച്ചതിനുമാണ് ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ സംഭവശേഷം ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. രാത്രിസമയത്ത് വീടിന്റെ പരിസരത്ത് ആരോ സ്ഥിരം വരുന്നതായി ദമ്പതികളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇത് കാരണമാണ് ഇവർ വീട്ടിൽ സി.സി.ടി.വി സ്ഥാപിച്ചത്.