1. ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. സര്‍ക്കാര്‍ അപ്പീല്‍ അംഗീകരിച്ച് കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. വിചാരണ ഘട്ടത്തില്‍ എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ നിയമന നടപടികള്‍ ആകാമെന്നും കോടതി. സിംഗില്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് തള്ളി. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ച് അംഗീകരിച്ചു.
2. കേസ് സി.ബി.ഐയ്ക്ക് കൈമാറിയത് തിടുക്കപ്പെട്ട് എന്ന് ഹൈക്കോടതി. അന്വേഷണം തുടങ്ങി 23 ദിവസത്തിന് ഇടയാണ് കേസ് സി.ബി.ഐയ്ക്ക് വിട്ടത്. സിംഗിള്‍ ബെഞ്ച് കേസിലെ രേഖകള്‍ ഒന്നും പരിശോധിച്ചിട്ടില്ല എന്നും ഡിവിഷന്‍ ബെഞ്ച്. മജിസ്‌ട്രേറ്റ് കോടതി മുതല്‍ ഉയര്‍ന്ന കോടതി വരെ ഒരു നടപടിയും ഹര്‍ജിക്കാര്‍ സ്വീകരിച്ചില്ല എന്നും ഹൈക്കോടതി
3. ഹൈക്കോടി വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കും എന്ന് ഷുഹൈബിന്റെ പിതാവ് മുഹമ്മദ്. ലക്ഷങ്ങള്‍ ചിലവാക്കി ആണ് സര്‍ക്കാര്‍ കേസ് അട്ടിമറിക്കുന്നത്. ഉന്നത നേതാക്കള്‍ക്ക് പങ്കുള്ളത് കൊണ്ടാണ് കേസ് അട്ടിമറിക്കപെടുന്നത്. നീതി കിട്ടാന്‍ ഏത് അറ്റംവരെയും പോരാടും. ഉന്നത നേതാക്കള്‍ കുടുങ്ങും എന്ന് സര്‍ക്കാരിന് ഭയമാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും പിതാവ് മുഹമ്മദ്. കോടതി വിധിയില്‍ സന്തോഷം എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ
4 പ്രൊഫഷണല്‍ രീതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. കേരള പൊലീസിന്റെ അന്വേഷണ മികവിന് ഉള്ള അംഗീകാരം ആണ് ഇത്. കുറ്റവാളികള്‍ ശിക്ഷിക്കപെടും എന്ന് പ്രതീക്ഷിക്കുന്നത് ആയും പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കും എന്നും ഡി.ജി.പി. സുപ്രീം കോടതിയെ സമീപിക്കും എന്ന് കണ്ണൂര്‍ ഡി.സി.സി. ഹൈക്കോടതി വിധി എല്ലാ വശങ്ങളും പരിശോധിച്ച ശേഷം എന്നും പി.ജയരാജന്‍. ഹൈക്കോടതി വിധി നീതിരഹിതം ആമെന്ന് കെ. സുധാകരന്‍. കേസ് തിടുക്കപ്പെട്ടല്ല സി.ബി.ഐയ്ക്ക് വിട്ടതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. തെളിവുകള്‍ നശിച്ചതിന് ശേഷം അന്വേഷണം സി.ബി.ഐയ്ക്ക് വിടുന്നത് എന്തിന് എന്നും പാഷ
6. ഉന്നാവോ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റില്ല. ചികിത്സ ലഖ്നൗവില്‍ തുടരട്ടെ എന്ന് കോടതി. നടപടി, പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച്. നിലവിലെ ചികിത്സയില്‍ പൂര്‍ണ്ണ തൃപ്തരെന്ന് പെണ്‍കുട്ടിയുടെ സഹോദരി. പെട്ടെന്ന് ഡല്‍ഹിയിലേക്ക് മാറ്റിയാല്‍ നിലവിലെ ആരോഗ്യ സ്ഥിതി വഷളാവും എന്ന് കുടുംബത്തിന് ആശങ്ക. കുടുംബത്തിന്റെ അഭിപ്രായം അമികസ് ക്യൂറി വി ഗിരി കോടതിയെ അറിയിച്ചു. കുടുംബത്തിന് അനുകൂലമായ പരമോന്നത കോടതി ഉത്തരവ് ഈ സാഹചര്യത്തില്‍
7. എയിംസിലേക്ക് മാറ്റുന്നതില്‍ ആരോഗ്യപരമായ തടസങ്ങളില്ലെന്ന് ലക്നൗ കിംഗ് ജോര്‍ജ് ആശുപത്രി അധികൃതര്‍ ഇന്നലെ അറിയിച്ചിരുന്നു. അതേസമയം, കേസില്‍ എം.എല്‍.എ കുല്‍ദീപ് സെംഗാറിനെ ഇന്ന് ചോദ്യം ചെയ്‌തേക്കും. പെണ്‍കുട്ടി സഞ്ചരിച്ച കാറിനെ ട്രക്ക് പിന്തുടരുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു. പെണ്‍കുട്ടിയുടെ അമ്മാവനെ റായ്ബറേലി ജയിലില്‍ നിന്ന് തിഹാര്‍ ജയിലിലേക്ക് മാറ്റുന്നതിലും കോടതി തീരുമാനം എടുക്കും. ഇതേപ്പറ്റിയുള്ള നിലപാട് യു.പി സര്‍ക്കാര്‍ കോടതിയെ അറിയിക്കും. പെണ്‍കുട്ടിക്കും കുടുംബത്തിനും 25 ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന ഉത്തരവ് നടപ്പിലാക്കി എന്ന കാര്യം സംസ്ഥാന സര്‍ക്കാരും സുരക്ഷയ്ക്ക് കേന്ദ്ര സേനയെ വിന്യസിച്ചു എന്ന കാര്യം കേന്ദ്ര സര്‍ക്കാരും സുപ്രീംകോടതിയെ അറിയിക്കും
8. കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ. ഉഭയകക്ഷി ചര്‍ച്ച മാത്രമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ചര്‍ച്ച ആവശ്യം എങ്കില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടില്‍ മാത്രം. യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചു. ഇന്ത്യയും പാകിസ്ഥാനും ആവശ്യപ്പെട്ടാല്‍ കാശ്മീര്‍ പ്രശ്നത്തില്‍ ഇടപെടാന്‍ തയാറെന്ന് അമേരിക്കന്‍ പ്രഡിഡന്റ് ഡൊണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
9. കാശ്മീര്‍ പ്രശ്നം പരിഹരിക്കേണ്ട ഉത്തരവാദിത്തം ഇന്ത്യക്കും പാകിസ്ഥാനും ഉണ്ടെന്നും തന്റെ മധ്യസ്ഥ വാഗ്ദാനം സ്വീകരിക്കണോ വേണ്ടയോ എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു തീരുമാനിക്കേണ്ടത് എന്നും ഡൊണാള്‍ഡ് ട്രംപ് ഇന്നലെ മാദ്ധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി ഇരുന്നു. എങ്ങനെ കാശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ആണ് ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന്, അവര്‍ ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും ഇടപെടുമെന്ന മറുപടിയില്‍ ട്രംപ് പ്രസ്താവന ഒതുക്കുക ആയിരുന്നു