ന്യൂഡൽഹി: തന്റെ സസ്‌പെൻഷന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനല്ലെന്ന് ഡി.ജി.പി ജേക്കബ് തോമസ്. അഴിമതിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെല്ലാം തന്നെ അദ്ദേഹവുമായി ആലോചിച്ചാണ് കൈകൊണ്ടതെന്നും, എന്നാൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ജേക്കബ് തോമസ് ആരോപിച്ചു. തിരുവനന്തപുരം പ്രസ് ക്ളബിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു ജേക്കബ് തോമസിന്റെ വിർമശം.