mantra

പ്രാർത്ഥനയുടെയോ ധ്യാനത്തിന്റെയോ ഭാഗമായി ഉരുവിടുന്ന വാക്യങ്ങളാണ് മന്ത്രങ്ങൾ. നിരന്തരമായ ചിന്തനം കൊണ്ടു സംരക്ഷണം കിട്ടുന്നത് എന്നാണ് 'മന്ത്രം' എന്ന വാക്കിന്റെ അർത്ഥം. ഓരോ മന്ത്രങ്ങളും പ്രത്യേക ഊർജങ്ങളുടെ കലവറകളാണ്. ഇവയ്ക്ക് നെഗറ്റീവ് ചിന്തകളെ നീക്കി പോസിറ്റീവ് ചിന്തകൾ മനസിലേക്ക് കൊണ്ടുവരാൻ സാധിക്കും. ശക്തിയുടെ ഉറവിടമാണ് മന്ത്രങ്ങൾ. മന്ത്രങ്ങളുടെ ആവർത്തനമാണ് ഫലം വർദ്ധിപ്പിക്കുന്നത്. എന്നാൽ ശരീയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ മന്ത്രങ്ങൾ അത് ഉപയോഗിക്കുന്നയാൾക്ക് വിപരീതഫലം ഉണ്ടാക്കും. എന്നാൽ യഥാവിധി ഉപയോഗിച്ചാലോ, മന്ത്രങ്ങളുടെ ശക്തി ഈ ലോകത്ത് മറ്റൊന്നിനും ഇല്ലതാനും.

അത്തരത്തിൽ ജീവിത യാത്രയിൽ ഓരോ മനുഷ്യനും തന്റെ കർമ്മങ്ങളെ അതിന്റെ പരിപൂർണതയിലേക്ക് എത്തിക്കുന്നതിനായി ഉരുവിടേണ്ട ചില മന്ത്രങ്ങളുണ്ട്. എല്ലാ മാനസിക പിരിമുറുക്കളെയും നിമിഷങ്ങൾ കൊണ്ടുതന്നെ അലിയിച്ചു കളയാൻ ശക്തിയുള്ള മന്ത്രങ്ങൾ. അതിന് ഗായത്രി മന്ത്രത്തേക്കാളും, മൃത്യുഞ്ജയ മന്ത്രത്തേക്കാളും ഉത്തമമായി മറ്റൊന്നും തന്നെയില്ല. പ്രസ്‌തുത മന്ത്രങ്ങൾ ചൊല്ലുകയോ കേൾക്കുകയോ ചെയ്യുന്നത് തന്നെ പാപനാശകമാണെന്ന് അനുഭവസ്ഥർ പറയുന്നു.

ഗായത്രി മന്ത്രം

'ഓം ഭൂർ ഭുവ : സ്വ:

തത് സവിതുർ വരേണ്യം

ഭർഗോദേവസ്യ ധീമഹി

ധീയോയോന: പ്രചോദയാത്'

ഓം - പരബ്രഹ്മത്തെ സൂചിപ്പിക്കുന്ന പുണ്യശബ്ദം

ഭൂ - ഭൂമി

ഭുവസ് - അന്തരീക്ഷം

സ്വർ - സ്വർഗം

തത് - ആ

സവിതുർ - ചൈതന്യം

വരേണ്യം - ശ്രേഷ്ഠമായ

ഭർഗസ് - ഊർജപ്രവാഹം

ദേവസ്യ - ദൈവികമായ

ധീമഹി - ഞങ്ങൾ ധ്യാനിക്കുന്നു

ധിയോ - യോ ന ബുദ്ധിയെ

പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ

മൃത്യുഞ്ജയ മന്ത്രം

'ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വർദ്ധനം
ഉർവാരുകമിവ ബന്ധനാത്
മൃത്യോർ മുക്ഷീയ മാമൃതാത്'


മന്ത്രാർത്ഥം :
വെള്ളരിച്ചെടിയിൽ നിന്ന് വെള്ളരിക്ക സ്വയം ഊർന്നു മാറുന്നതു പോലെ മരണത്തിന്റെ പിടിയിൽനിന്നും ത്ര്യംബകം എന്നെ മോചിപ്പിക്കണേ. എന്റെ മരണം സ്വാഭാവികമുള്ളതാക്കി എന്നെ മോക്ഷ മാർഗത്തിൽ എത്തിക്കേണമേ. ഈ ജൻമത്തിലെ നിയോഗിക്കപ്പെട്ട കർമങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തിൽ നിന്നും സ്വയം വേർപെടേണ്ട സമയത്ത് മാത്രം എന്റെ ജീവന്റെ ബന്ധം ഈ ശരീരത്തിൽ നിന്നും മാറ്റേണമേ എന്നാണു ഇവിടെ പ്രാർത്ഥിക്കുന്നത്.