ഒരു ഹോബിയായി അലങ്കാര മത്സ്യങ്ങളെ വളർത്താൻ തുടങ്ങിയ പലരും ഇന്ന് അതിന് ഒരു വരുമാന മാർഗമായി കണ്ടിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, ഒന്ന് ശ്രദ്ധിച്ചാൽ വലിയ ലാഭമാണ് അലങ്കാര മത്സ്യക്കൃഷി നേടിത്തരുന്നത്. അങ്ങനെ അലങ്കാര മത്സ്യക്കൃഷി നടത്തുന്ന നെയ്യാർ ഡാമിന് സമീപമുള്ള കാളികാവ് സ്വദേശി അജയനെയാണ് ഇന്ന് പരിചയപ്പെടുന്നത്. ഒരു സാധാരണ കർഷകനാണ് അജയകുമാർ. ഒരു പക്ഷേ, നെയ്യാർ ഡാമിനു സമീപത്തുള്ള ഒരാൾ കർഷകൻ ആയില്ലെങ്കിലേ സംശയമുള്ളൂ. നദിക്ക് ചേർന്ന കൃഷി തന്നെയാണ് അജയകുമാർ തിരഞ്ഞെടുത്തത്. ഈ കുഞ്ഞുകൃഷി സ്ഥലത്തേക്ക് കയറി ചെല്ലുമ്പോൾ നമ്മെ വിസ്മയിപ്പിക്കുന്നത് മത്സ്യ സുന്ദരികളുടെ വലിയ ലോകം തന്നെയാണ്.
വീഡിയോ സ്റ്റോറി കാണാം