onam

 ഓണം ഓഫറുകൾ പ്രഖ്യാപിച്ചു

കൊച്ചി: പ്രമുഖ കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ബ്രാൻഡായ സോണി ഇന്ത്യ ഇക്കുറി ഓണക്കാലത്ത് ലക്ഷ്യമിടുന്നത് 190 കോടി രൂപയുടെ വില്‌പന. കഴിഞ്ഞ വർ‌ഷത്തേക്കാൾ 50 ശതമാനം അധികമാണിത്. ടിവിയിൽ 50 ശതമാനം, ഓഡിയോ വിഭാഗത്തിൽ 60 ശതമാനം, കാമറകൾ ഉൾപ്പെടുന്ന ഡിജിറ്റൽ ഇമേജിംഗ് വിഭാഗത്തിൽ 80 ശതമാനം എന്നിങ്ങനെ വില്‌പന വളർച്ചയാണ് ഓണക്കാലത്ത് ലക്ഷ്യമെന്ന് സോണി ഇന്ത്യ മാനേജിംഗ് ഡയറക്‌ടർ സുനിൽ നയ്യാർ പറഞ്ഞു.

ആകർഷകമായ ഓണം ഓഫറുകൾക്ക് പുറമേ, പുതിയ ഉത്‌പന്ന നിരകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ബ്രാവിയ ടിവി, സൗണ്ട് ബാർസ്, പാർട്ടി സ്‌പീക്കറുകൾ, ആൽഫ കാമറകൾ എന്നിവയ്ക്ക് ഉറപ്പായ സമ്മാനമുണ്ട്. ആകർഷകവും ലളിതവുമായ ഫിനാൻസ്, കാഷ്‌ബാക്ക് ഓഫറുകളും ലഭ്യമാണ്. സൗണ്ട്ബാർ പ്ളസ് ഇ.എം.ഐ ഓഫറിലൂടെ 10,000 രൂപവരെ ലാഭിക്കാം.

ബ്രാവിയ ഒലെഡ് മാസ്‌റ്റർ സീരീസിൽ എ9ജി., ഒലെഡ് 4കെ ടിവി എ8ജി ടിവികളും ഡി.ഐ ശ്രേണിയിൽ ആർ.എക്‌സ് സീറോ ടു അൾട്ര കോംപാക്‌റ്റ് കാമറ, സൂപ്പർ ടെലിഫോട്ടോ ലെൻസുകൾ, ഓഡിയോ വിഭാഗത്തിൽ എച്ച്.ടി-സീ.9.എഫ് സൗണ്ട് ബാറുകൾ, നോയിസ് കാൻസലേഷൻ ഹെഡ്‌ഫോണുൾ തുടങ്ങിയവയാണ് പുതുതായി വിപണിയിലിറക്കിയത്. 2018-19ൽ 55 ഇഞ്ച് ടിവി വിഭാഗത്തിൽ 45-50 ശതമാനവും ഒലെഡിൽ 240 ശതമാനവും 32 ഇഞ്ച് വിഭാഗത്തിൽ ഭേദപ്പെട്ടതുമായ വില്‌പന വളർച്ച സോണി നേടി. ഇക്കുറിയും ഉയർന്ന വളർച്ച പ്രതീക്ഷിക്കുന്നു. സോണിയുടെ മൊത്തം വില്‌പനയിൽ 8-10 ശതമാനം കേരളത്തിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.