snake-master

സ്‌നേക്ക് മാസ്റ്ററിൽ ഇന്ന് പ്രേക്ഷകർക്ക് പുതിയ കുറേ അനുഭവങ്ങൾ സമ്മാനിച്ച് കൊണ്ടുള്ള ഒരു വനയാത്രയാണ്. മഴയും, മഞ്ഞും, തണുപ്പും കൊണ്ട് വാവയുടെ ഒരു യാത്ര. അതേ ആദ്യമായാണ് പാമ്പുകളെ തുറന്ന് വിടാൻ ഈ ഒരു കാലാവസ്ഥയിൽ വാവ സുരേഷ് കാട്ടിൽ എത്തുന്നത്. രാത്രിയാണ് കാട്ടിൽ എത്തിയത്. ഇനിയും മൂന്ന് മണിക്കൂർ യാത്ര ചെയ്താലെ ഫോറസ്റ്റ് ഓഫീസിൽ എത്തുകയുള്ളു. കാറിന്റെ വെളിച്ചത്തിന് പോലും മുന്നിൽ ഒന്നും കാണാൻ പറ്റാത്ത അവസ്ഥ. ഇതിനിടയിലും കുറച്ച് മ്ലാവുകളെ കണ്ടു. ദുർഘടമായ യാത്ര കഴിഞ്ഞ് ലക്ഷ്യസ്ഥാനത്ത് എത്തി. രാവിലെ തന്നെ ഉൾകാട്ടിലേക്കുള്ള യാത്ര തുടങ്ങി. മഴയും മഞ്ഞും ഇടകലർന്ന് ഉള്ള കാലാവസ്ഥ മാറി മാറി കളിക്കുന്നു. അപ്പുറത്തെ മലയിൽ രണ്ട് ആനകൾ ഈ കാലാവസ്ഥയെ ഒന്നും വകവയ്ക്കാതെ തീറ്റ തേടുകയാണ്. പെട്ടന്നാണ് കാറിന് മുന്നിലായി രണ്ട് കാട്ട്‌പോത്തുകൾ, പക്ഷേ അവ അടിക്കാടിലേക്ക് വേഗം ഓടി ഒളിച്ചു. ഇതിനിടയിൽ ശക്തമായ മഴ. ഒന്ന് ഒതിങ്ങിയതിന് ശേഷം, പാമ്പുകളെ വിടുന്നതിന് പറ്റിയ സ്ഥലം തേടി വാവ നടന്ന് തുടങ്ങി. പെട്ടെന്നാണ് ആ കാഴ്ച ഒരു ഉഗ്രൻ പെരുമ്പാമ്പ്, ഇര തേടി ഇറങ്ങിയതാണെന്ന് തോന്നുന്നു. പെരുമ്പാമ്പിന്റെ മൂന്ന് നാല് കടിയിൽ നിന്ന് വാവ അത്ഭുതകരമായാണ് രക്ഷപെട്ടത്. തുടർന്ന് അവിടെ നിന്ന് യാത്ര തിരിച്ച വഴിയ്ക്ക് മനോഹരമായ ഒരു കാഴ്ച, ഒരു ഓന്ത് നിറം മാറി കളിക്കുന്നു. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.