arup-sinha

ചെന്നൈ: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ദക്ഷിണ മേഖലാ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി (റീജിയണൽ സർവീസസ്) അരുപ് സിൻഹ ചുമതലയേറ്റു. തമിഴ്‌നാട്, പുതുച്ചേരി, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, കേരള എന്നിവയാണ് ദക്ഷിണ മേഖലയിലുള്ളത്. മാനവ വിഭവശേഷി, ധനകാര്യം, പ്രോഡക‌്‌ട്‌ ലോജിസ്‌റ്റിക്‌സ്, കരാറുകൾ, കരുതലും സുരക്ഷയും, ഏവിയേഷൻ ആൻഡ് ക്വാളിറ്റി കൺട്രോൾ എന്നിവയുടെ ചുമതലയ്ക്ക് പുറമേ ദക്ഷിണ സംസ്ഥാനങ്ങളുടെ ഓയിൽ ആൻഡ് ഗ്യാസ് മേഖലയുടെ റീജിയണൽ ലെവൽ കോ-ഓർഡിനേറ്ററായും അദ്ദേഹം പ്രവർത്തിക്കും. ലക്‌നൗ സർവകലാശാലയിൽ നിന്ന് മാനേജ്‌മെന്റിൽ പി.ജി. സ്വന്തമാക്കിയ സിൻഹയ്ക്ക് പെട്രോളിയം രംഗത്ത് മൂന്നു പതിറ്റാണ്ടത്തെ അനുഭവസമ്പത്തുണ്ട്.

ഗ്രാമീണ യുവാക്കൾക്ക് ഇലക്‌ട്രിക്കൽ,​ പ്ളംബിംഗ് മേഖലകളിൽ ജോലി ലഭ്യമാക്കാനായി തൊഴിൽ പരിശീലനം നൽകുന്ന നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (ഭുവനേശ്വർ) രൂപീകരണത്തിൽ സിൻഹ മികച്ച പങ്ക് വഹിച്ചിരുന്നു.