news

1. വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന യു.എ.പി.എ ഭേദഗതി ബില്‍ പാസാക്കി രാജ്യസഭ. 147 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 42 പേര്‍ എതിര്‍ത്തു. കോണ്‍ഗ്രസ് ബില്ലിനെ അനുകൂലിച്ചു. ബില്ലിലെ രണ്ട് വ്യവസ്ഥകളോട് മാത്രമാണ് എതിര്‍പ്പ് എന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നിലപാട് ദുരൂഹം എന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം. മുസ്ലീം ലീഗ്, സി.പി.എം, സി.പി.ഐ എന്നീ പാര്‍ട്ടികളും ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തു
2. ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ രാജ്യത്തെ നിയമം ആവും. ഇതോടെ വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാന്‍ എന്‍.ഐ.എയ്ക്ക് അധികാരം ലഭിക്കും. ഇതുവരെ സംഘടനകളെ മാത്രമേ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും ആയിരുന്നുള്ളു. ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന വിദേശത്തെ ഭീകര പ്രവര്‍ത്തനങ്ങളും സൈബര്‍ കുറ്റകൃത്യങ്ങളും മനുഷ്യ കടത്തും എന്‍.ഐ.എയ്ക്ക് അന്വേഷിക്കാന്‍ ആവും
3. ഭീകരവാദത്തിന് മതംമില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരര്‍ മനുഷ്യ വര്‍ഗത്തിന് എതിര്. അതിനാല്‍ അതിന് എതിരായുള്ള കര്‍ശന നിയമത്തെ എല്ലാവരും അനുകൂലിക്കണം എന്നും അമിത് ഷാ രാജ്യസഭയെ അറിയിച്ചു. കഴിഞ്ഞ മാസം 24ന് ബില്ല് ലോക്സഭ പാസാക്കി ഇരുന്നു. 16-ാം ലോക്സഭയിലും ബില്‍ പാസാക്കിയിരുന്നു എങ്കിലും രാജ്യസഭ കടക്കാഞ്ഞതിനാല്‍ നിയമം ആക്കാന്‍ കഴിഞ്ഞില്ല
4. അയോധ്യ കേസില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനം. ആഗസ്റ്റ് 6 മുതല്‍ വാദം കേള്‍ക്കും. മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ആണ് സുപ്രീംകോടതി തീരുമാനം. കേസില്‍ ഒത്തു തീര്‍പ്പ് ചര്‍ച്ച ഫലം കണ്ടില്ലെന്നും കക്ഷികള്‍ക്കിടയില്‍ സമവായം ഉണ്ടാക്കാന്‍ ആയില്ല എന്നും മധ്യസ്ഥ സമിതി അറിയിച്ചിരുന്നു. ഇന്നലെയാണ് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതി അന്തിമ റിപ്പോര്‍ട്ട് കൈമാറിയത്. മുദ്ര വച്ച കവറിലാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.


5. കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് അയോധ്യ തര്‍ക്ക പരിഹാരത്തിനായി സുപ്രിം കോടതി മൂന്നംഗ മധ്യസ്ഥ സമിതിയെ ചുമതല പെടുത്തിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സുപ്രിം കോടതി മുന്‍ ജഡ്ജി എഫ്.എം ഖലീഫുള്ള, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു, ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
6. ഉന്നാവോ പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ല എന്ന് ആശുപത്രി അധികൃതര്‍. ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി മാത്രം ആണ് ഉള്ളത്. പെണ്‍കുട്ടിക്ക് പനി ഉള്ളതിനാല്‍ ആശുപത്രി അധികൃതര്‍ക്ക് ആശങ്കയിലാണ്. പെണ്‍കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. കൈയും കാലും ചലിപ്പിച്ച് തുടങ്ങി എന്നും ട്രോമാ കെയര്‍ വിഭാഗം തലവന്‍.
7. ഉന്നാവോ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റില്ല. ചികിത്സ ലഖ്നൗവില്‍ തുടരട്ടെ എന്ന് കോടതി. നടപടി, പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച്. നിലവിലെ ചികിത്സയില്‍ പൂര്‍ണ്ണ തൃപ്തരെന്ന് പെണ്‍കുട്ടിയുടെ സഹോദരി. പെട്ടെന്ന് ഡല്‍ഹിയിലേക്ക് മാറ്റിയാല്‍ നിലവിലെ ആരോഗ്യ സ്ഥിതി വഷളാവും എന്ന് കുടുംബത്തിന് ആശങ്ക. കുടുംബത്തിന്റെ അഭിപ്രായം അമികസ് ക്യൂറി വി ഗിരി കോടതിയെ അറിയിച്ചു. കുടുംബത്തിന് അനുകൂലമായ പരമോന്നത കോടതി ഉത്തരവ് ഈ സാഹചര്യത്തില്‍. എയിംസിലേക്ക് മാറ്റുന്നതില്‍ ആരോഗ്യപരമായ തടസങ്ങളില്ലെന്ന് ലക്നൗ കിംഗ് ജോര്‍ജ് ആശുപത്രി അധികൃതര്‍ ഇന്നലെ അറിയിച്ചിരുന്നു.
8. അതേസമയം, വാഹന അപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ സി.ബി.ഐ ലഖ്നൗവില്‍ വച്ച് ചോദ്യം ചെയ്തു. പെണ്‍കുട്ടിയുടെ അംഗ രക്ഷകര്‍ ഉള്‍പ്പെടെ 60 പൊലീസുകാരെ ആണ് ചോദ്യം ചെയ്തയ്. കേസില്‍ എം.എല്‍.എ കുല്‍ദീപ് സെംഗാറിനെ ഇന്ന് ചോദ്യം ചെയ്‌തേക്കും. പെണ്‍കുട്ടി സഞ്ചരിച്ച കാറിനെ ട്രക്ക് പിന്തുടരുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു. പെണ്‍കുട്ടിക്കും കുടുംബത്തിനും 25 ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന ഉത്തരവ് നടപ്പിലാക്കി എന്ന കാര്യം സംസ്ഥാന സര്‍ക്കാരും സുരക്ഷയ്ക്ക് കേന്ദ്ര സേനയെ വിന്യസിച്ചു എന്ന കാര്യം കേന്ദ്ര സര്‍ക്കാരും സുപ്രീംകോടതിയെ അറിയിക്കും
9. ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. സര്‍ക്കാര്‍ അപ്പീല്‍ അംഗീകരിച്ച് കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. വിചാരണ ഘട്ടത്തില്‍ എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ നിയമന നടപടികള്‍ ആകാമെന്നും കോടതി. സിംഗില്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് തള്ളി. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ച് അംഗീകരിച്ചു.
10. കേസ് സി.ബി.ഐയ്ക്ക് കൈമാറിയത് തിടുക്കപ്പെട്ട് എന്ന് ഹൈക്കോടതി. അന്വേഷണം തുടങ്ങി 23 ദിവസത്തിന് ഇടയാണ് കേസ് സി.ബി.ഐയ്ക്ക് വിട്ടത്. സിംഗിള്‍ ബെഞ്ച് കേസിലെ രേഖകള്‍ ഒന്നും പരിശോധിച്ചിട്ടില്ല എന്നും ഡിവിഷന്‍ ബെഞ്ച്. മജിസ്‌ട്രേറ്റ് കോടതി മുതല്‍ ഉയര്‍ന്ന കോടതി വരെ ഒരു നടപടിയും ഹര്‍ജിക്കാര്‍ സ്വീകരിച്ചില്ല എന്നും ഹൈക്കോടതി
11. ഹൈക്കോടി വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കും എന്ന് ഷുഹൈബിന്റെ പിതാവ് മുഹമ്മദ്. ലക്ഷങ്ങള്‍ ചിലവാക്കി ആണ് സര്‍ക്കാര്‍ കേസ് അട്ടിമറിക്കുന്നത്. ഉന്നത നേതാക്കള്‍ക്ക് പങ്കുള്ളത് കൊണ്ടാണ് കേസ് അട്ടിമറിക്കപെടുന്നത്. നീതി കിട്ടാന്‍ ഏത് അറ്റംവരെയും പോരാടും. ഉന്നത നേതാക്കള്‍ കുടുങ്ങും എന്ന് സര്‍ക്കാരിന് ഭയമാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും പിതാവ് മുഹമ്മദ്. കോടതി വിധിയില്‍ സന്തോഷം എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. പ്രൊഫഷണല്‍ രീതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. കേരള പൊലീസിന്റെ അന്വേഷണ മികവിന് ഉള്ള അംഗീകാരം ആണ് ഇത് എന്നും കൂട്ടിച്ചേര്‍ക്കല്‍