ന്യൂഡൽഹി: ഈ വർഷത്തെ രമൺ മഗ്‍സാസെ പുരസ്കാരത്തിന് എൻ.ഡി.ടിവിയിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ രവീഷ് കുമാർ ഉൾപ്പെടെ അഞ്ചു പേർ അർഹരായി. മാദ്ധ്യമ പ്രവർത്തനത്തെ ശബ്ദമില്ലാത്തവരുടെ ശബ്ദമാക്കി മാറ്റിയതിനും, ധാർമ്മികതയും പ്രൊഫഷണലിസവും ഒരുമിച്ചു ചേർന്ന മികവോടെ മാദ്ധ്യമപ്രവർത്തനം തുടരുന്നതിനുമാണ് രവീഷ കുമാറിനുള്ള പുരസ്കാരമെന്ന് മഗ്‍സാസെ ഫൗണ്ടേഷൻ പറഞ്ഞു.
മ്യാൻമറിലെ മാദ്ധ്യമപ്രവർത്തകൻ കോ സ്വെ വിൻ, തായ്‍ലാൻഡിലെ മനുഷ്യാവകാശ പ്രവർത്തക ആങ്ഖാനാ നീലാപായ്‍ജിത്, ഫിലിപ്പൈനിൽ നിന്നുള്ള സംഗീതജ്ഞൻ റയ്‍മണ്ടോ പുജാൻതെ കയാബ്യാബ്, ദക്ഷിണ കൊറിയൻ നടൻ കിം ജോങ് കി എന്നിവരാണ് പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ.